kozhikode local

ജില്ലാ വനിതാ ഡിവിഷന്‍ ഫുട്ബാള്‍ ലീഗ്: ക്വാര്‍ട്‌സ് എഫ്‌സി ചാംപ്യന്‍മാര്‍



കോഴിക്കോട്: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രഥമ വനിതാ ഡിവിഷന്‍ ഫുട്ബാള്‍ ലീഗില്‍ ക്വാര്‍ട്‌സ് ഫുട്ബാള്‍ ക്ലബ്ബ് ഗ്രൂപ്പ് ചാംപ്യന്‍മാരായി. ക്വാര്‍ട്‌സ് ഫുട്ബാള്‍ അക്കാദമിക്കാണ് രണ്ടാംസ്ഥാനം. നാല് മല്‍സരങ്ങള്‍ കളിച്ചതില്‍ എല്ലാത്തിലും വിജയിച്ച് 12 പോയിന്റുമായാണ് ക്വാര്‍ട്‌സ് എഫ്‌സി ജേതാക്കളായത്. ഏഴുപോയിന്റുമായി ക്വാര്‍ട്‌സ് എഫ്എയും ആള്‍ ഡേ സ്‌പോര്‍ട്‌സ് അക്കാദമിയും തുല്യപോയിന്റ് നേടിയതിനെ തുടര്‍ന്ന് ഗോള്‍ ശരാശരിയില്‍ ക്വാര്‍ട്‌സ് എഫ്എ രണ്ടാംസ്ഥാനക്കാരായി. മല്‍സരത്തിലെ മികച്ച കളിക്കാരിയായി ആള്‍ ഡേ സ്‌പോര്‍ട്‌സിന്റെ അനാമികയെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന ആദ്യമല്‍സരത്തില്‍ ആള്‍ ഡേ സ്‌പോര്‍ട്‌സ് അക്കാദമിയും ക്വാര്‍ട്‌സ് ഫുട്ബാള്‍ അക്കാദമിയും രണ്ട് വീതം ഗോളുകളടിച്ച് സമനിലയില്‍ പിരിഞ്ഞു. ആള്‍ഡേ സ്‌പോര്‍ട്‌സ് അക്കാദമിക്ക് വേണ്ടി ആറാം മിനുട്ടില്‍ അനാമികയും 34ല്‍ ശീതളും ക്വാര്‍ട്‌സ് ഫുട്ബാള്‍ അക്കാദമിക്ക് വേണ്ടി 21ല്‍ പ്രിസ്റ്റിയും 38ല്‍ തുളസി എസ് ശര്‍മയും ഗോളുകള്‍ സ്‌കോര്‍ ചെയ്തു. രണ്ടാമത്തെ മല്‍സരത്തില്‍ ഭാരത് സ്‌പോര്‍ട്‌സ് അക്കാമി എതിരില്ലാത്ത നാല് ഗോളുകള്‍ക് യുനൈറ്റഡ് സ്‌പോര്‍ട്‌സ് അക്കാദമിയെ പരാജയപ്പെടുത്തി. മൂന്നാമത്തെ മല്‍സരത്തില്‍ ക്വാര്‍ട്‌സ് ഫുട്ബാള്‍ ക്ലബ്ബ് എതിരില്ലാത്ത നാല്‌ഗോളുകള്‍ക്ക് ആള്‍ ഡേ സ്‌പോര്‍ട്‌സ് അക്കാദമിയെ പരാജയപ്പെടുത്തി. മൂന്നാമത്തെ മല്‍സരത്തി ല്‍ ക്വാര്‍ട്‌സ് എഫ്‌സി നാല് ഗോളകള്‍ക്ക് യുനൈറ്റഡ് സ്‌പോര്‍ട്‌സ് അക്കാദമിയെ പരാജയപ്പെടുത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ക്വാര്‍ട്‌സ് ഫുട്ബാള്‍ അക്കാമി എതിരില്ലാത്ത ഒരു ഗോളിന് ഭാരത് സ്‌പോര്‍ട്ടിംഗ് അക്കാദമിയെ പരാജയപ്പെടുത്തി.  ക്വാര്‍ട്‌സിന് വേണ്ടി പ്രിസ്റ്റി ഗോള്‍ സ്‌കോര്‍ ചെയ്തു.
Next Story

RELATED STORIES

Share it