kasaragod local

ജില്ലാ പഞ്ചായത്തിന്റെ മെക്കാഡം റോഡിന് സാങ്കേതികാനുമതി



വിദ്യാനഗര്‍: ജില്ലാ പഞ്ചായത്തിന്റെ മെക്കാഡം റോഡ് പദ്ധതിക്ക് സാങ്കേതികാനുമതി. വിദ്യാനഗര്‍-നീര്‍ച്ചാല്‍-മുണ്ട്യത്തടുക്ക റോഡിന് 4.15 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. ഇതിന്റെ സാങ്കേതികാനുമതിക്കായി എല്‍എസ്ജിഡി ചീഫ് എന്‍ജിനിയര്‍ക്ക് സമര്‍പ്പിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ തേജസിനോട് പറഞ്ഞു. നേരത്തെ ടെന്‍ഡര്‍ ചെയ്ത ഈ റോഡ് ചീഫ് എന്‍ജിനിയര്‍ തടസ്സവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് നിര്‍മാണ പ്രവൃത്തി മുടങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് ജില്ലാ പഞ്ചായത്ത് കോഴിക്കോട് എന്‍ഐടി ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധിപ്പിച്ച് റോഡിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന പദ്ധതി ആവിഷ്‌ക്കരിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തിന് കീഴില്‍ 14 കോടി രൂപയുടെ ആറ് റോഡുകളാണ് മെക്കാഡം ചെയ്യുന്നത്. രാജപുരം-ബളാല്‍-ചായ്യോം-ചെറപ്പുറം-കയ്യൂര്‍-പരപ്പ-കാലിച്ചാമരം-ബെണ്ടിച്ചാല്‍ തുടങ്ങിയ റോഡുകളാണ് മെക്കാഡം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മറ്റു റോഡുകളുടെ സാങ്കേതികാനുമതി ലഭിച്ചാലുടന്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
Next Story

RELATED STORIES

Share it