wayanad local

ജില്ലാ ആശുപത്രിയില്‍ ഒപി കൗണ്ടര്‍ നവീകരണം വൈകുന്നു

മാനന്തവാടി: ജില്ലാ ആശുപത്രിയിലെ ഒ പി കൗണ്ടര്‍ നവീകരിക്കുന്നതിനായി 2016-17 ല്‍ ജില്ലാ പഞ്ചായത് 25 ലക്ഷം രൂപാ അനുവദിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രാവര്‍ത്തികമായില്ല.
രോഗികള്‍ക്ക് ബുക്കില്‍ പേരെഴുതി ചീട്ട് നല്‍കുന്നതിന് പകരം ഇവിഎം മെഷിന്‍ വഴി പെട്ടെന്ന് ടിക്കറ്റ് നല്‍കുന്ന സംവിധാനമായിരുന്നു ലക്ഷ്യമിട്ടത്. പുസ്തകത്തില്‍ പേരെഴുതി ചീട്ട് മുറിച്ചു നല്‍കുന്നതിനെടുക്കുന്ന സമയം കാരണം ഒ പിക്ക് മുമ്പിലെ ക്യൂ നീളുന്നതിനെ തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളജ് മാതൃകയില്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനായി 25 ലക്ഷം രൂപാ വകയിരുത്തി ഫണ്ട് 2017 ജനുവരിയില്‍ ട്രഷറിയിലേക്ക് മാറിയിരുന്നു. എന്നാല്‍, ഒരു വര്‍ഷം പിന്നിട്ട് 2018 ജനുവരിയിലാണ് കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങിയത്. ഉപകരണങ്ങള്‍ വാങ്ങിയെങ്കിലും പലകാരണങ്ങളാല്‍ ഇനിയും ഇവ പ്രവര്‍ത്തികമാക്കിയിട്ടില്ല. ഇതിന് പിന്നില്‍ ചിലരുടെ സാമ്പത്തിക തട്ടിപ്പുകളുമുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. പരിശോധനക്കായെത്തുന്ന ജനറല്‍ വിഭാഗത്തിലെ രോഗികളില്‍ നിന്നും രണ്ടു രൂപയാണ് ഒപി ടിക്കറ്റിനായി ഈടാക്കുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലുള്ള വര്‍ക്ക് ടിക്കറ്റ് സൗജന്യമാണ്. ദിവസവുമെത്തുന്ന രണ്ടായിരത്തോളം വരുന്ന രോഗികളില്‍ നല്ലൊരു ശതമാനം ടിക്കറ്റുകള്‍ ആദിവാസികളുടെ പേരില്‍ ചേര്‍ത്ത്  ജനറല്‍ വിഭാഗത്തിന്റെ പണം തട്ടിപ്പ് നടത്തുന്നുവെന്ന പരാതിയിലും വ്യാപകമാണ്. ഇത് പരിശോധിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ല. കംപ്യൂട്ടര്‍ വല്‍ക്കരണം നടത്തിയാല്‍ ഇത്തരത്തില്‍ ടിക്കറ്റ് മാറ്റാന്‍ കഴിയില്ല. ഇതിന് വേണ്ടിയാണ് കമ്പ്യൂട്ടര്‍ വല്‍ക്കരണം വൈകിപ്പിക്കുന്നതെന്നും ആക്ഷപമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it