kasaragod local

ജില്ലയ്ക്ക് 61.96 കോടിയുടെ വികസന പദ്ധതിക്ക് ഭരണാനുമതി

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ 2017-18 സാമ്പത്തിക വര്‍ഷം 61.96 കോടി രൂപയ്ക്കുള്ള 42 പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. പദ്ധതികളും അനുവദിച്ച തുക ബ്രാക്കറ്റില്‍.
കള്ളാര്‍ പഞ്ചായത്തിലെ മാണിക്കല്ലില്‍ ഓണി-മാണിക്കല്ല് തോടിനു കുറുകെ വിസിബി നിര്‍മാണം (45 ലക്ഷം രൂപ), കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടയംകല്ലില്‍ പരപ്പച്ചാല്‍ വിസിബി നിര്‍മാണം (44 ലക്ഷം), മടിക്കൈ പഞ്ചായത്തിലെ പൂങ്കാംകുതിര്‍ വിസിബി പുനര്‍ നിര്‍മാണം (90 ലക്ഷം രൂപ), കിനാനൂര്‍- കരിന്തളം പഞ്ചായത്തിലെ കല്ലടുക്കം മാനൂരിച്ചാലില്‍ പാലത്തോടുകൂടിയ വിസിബി നിര്‍മാണത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി (3.15 ലക്ഷം രൂപ), മടിക്കൈ പഞ്ചായത്തിലെ റാക്കോല്‍-കൊക്കോട്ട്് വിസിബിയുടെയും ലീഡിങ് ചാനലിന്റെയും പുനര്‍നിര്‍മാണം (200 ലക്ഷം രൂപ), മഞ്ചേശ്വരം  പഞ്ചായത്തിലെ പാപ്പില മച്ചംപാടിയില്‍ ബങ്കര മഞ്ചേശ്വരം പുഴയില്‍ ട്രാക്ടര്‍വേയോടുകൂടിയ വിസിബി നിര്‍മാണം (99.90 ലക്ഷം രൂപ), പൈവളിഗെ പഞ്ചായത്തിലെ നൂത്തില-പയര്‍കോടിയില്‍ ട്രാക്ടര്‍വേയോടുകൂടിയ വിസിബി നിര്‍മാണം. (80 ലക്ഷം രൂപ), ചെങ്കള പഞ്ചായത്തിലെ എടനീര്‍ തോട്ടില്‍ വിഷ്ണുമംഗലം ക്ഷേത്രത്തിന് സമീപം വിസിബി നിര്‍മാണം (45 ലക്ഷം രൂപ), മധൂര്‍ പഞ്ചായത്തിലെ മട്ടത്തോടില്‍ പാലത്തോടു കൂടിയ വിസിബി നവീകരണം (15 ലക്ഷം രൂപ), മധൂര്‍ പഞ്ചായത്തിലെ മധുവാഹിനി പുഴയില്‍ ചേനക്കോട് വിസിബി നവീകരണം (15 ലക്ഷം രൂപ), ബേഡഡുക്ക പഞ്ചായത്തിലെ മലാങ്കടപ്പില്‍ വിസിബി നിര്‍മാണം (99 ലക്ഷം രൂപ), തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മാത്തില്‍ റോഡില്‍ പാലത്തോടു കൂടിയ വിസിബി പുനര്‍ നിര്‍മാണം (50 ലക്ഷം രൂപ), പിലിക്കോട് പഞ്ചായത്തിലെ ഏര്‍പ്പുഴയില്‍ ട്രാക്ടര്‍വേയോടു കൂടിയ വിസിബി പുനര്‍ നിര്‍മാണം (60 ലക്ഷം രൂപ), കയ്യൂര്‍ ചീമേനി  പഞ്ചായത്തിലെ തിമിരി-പാലത്തേരയില്‍ വിസിബി പുനര്‍ നിര്‍മാണം (50 ലക്ഷം രൂപ), പടന്ന പഞ്ചായത്തിലെ ഓരി വടക്കേ ബണ്ടില്‍ വിസിബി നിര്‍മാണം (32.50 ലക്ഷം രൂപ), മഞ്ചേശ്വരം മല്‍സ്യബന്ധന തുറമുഖത്തില്‍ നോര്‍ത്ത് ബ്രേക്ക് വാട്ടര്‍ നിര്‍മാണം (1470 ലക്ഷം രൂപ), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ മൊഗ്രാല്‍പുത്തൂര്‍ കടവ് കോട്ടക്കുന്ന്-കമ്പാര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (47.50 ലക്ഷം രൂപ), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ മജാല്‍-ഒദുവത്ത് ജങഷന്‍ ജബല്‍നൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (39.50 ലക്ഷം രൂപ), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ പെരിയടുക്ക മജാല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (25.80 ലക്ഷം രൂപ), മഞ്ചേശ്വരം പഞ്ചായത്തിലെ മഞ്ചേശ്വരം ചര്‍ച്ച്-ബീച്ച് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (65.00 ലക്ഷം രൂപ), മംഗല്‍പ്പാടി പഞ്ചായത്തിലെ കുബനൂര്‍-കണ്ണാടിപ്പാറ റോഡ് നവീകരണം (78 ലക്ഷം രൂപ), മഞ്ചേശ്വരം പഞ്ചായത്തിലെ ഗിയര്‍-കട്ട-ബച്ചിലഗ റോഡ് (73.00 ലക്ഷം രൂപ), കുമ്പള പഞ്ചായത്തിലെ റഹ്്മത്ത് നഗര്‍-നടുപ്പാലം റോഡ് (26.60 ലക്ഷം രൂപ), മംഗല്‍പാടി പഞ്ചായത്തിലെ പെരിങ്ങാടി ജുമാമസ്ജിദ് റോഡ് (71 ലക്ഷം രൂപ), മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍-ഗുഡ്ഡെ (എച്ച്എസ്) -അമ്പിത്താടി റോഡ് (65 ലക്ഷം രൂപ), മംഗല്‍പാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് ജുമാമസ്ജിദ് ബെറോലിക്കാ റോഡ് (54 ലക്ഷം രൂപ), മഞ്ചേശ്വരം പഞ്ചായത്തിലെ പൊസോട്ട് എന്‍എച്ച് സത്യഡുക്ക റോഡ് (40 ലക്ഷം രൂപ), മംഗല്‍പാടി പഞ്ചായത്തിലെ പാറക്കട്ട ബാപ്പയത്തൊട്ടി റോഡ് (78 ലക്ഷം രൂപ), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കൊട്ടവളപ്പ് ഗുഡ്ഡെ ടെമ്പിള്‍ റോഡ്് (49 ലക്ഷം രൂപ), ടിബി ശവപറമ്പ-കൊട്രച്ചാല്‍ റോഡ് (257 ലക്ഷം രൂപ), പാണത്തൂര്‍-കല്ലപ്പള്ളി റോഡ് (100 ലക്ഷം രൂപ), ചെറുവത്തൂര്‍ പഞ്ചായത്തിന്റെ തീരപ്രദേശങ്ങളില്‍ കുടിവെള്ള പദ്ധതി (മയിച്ച വെസ്റ്റ്, ജിഎച്ച്എസ്എസ് പരപ്പയ്ക്ക് കെട്ടിട നിര്‍മാണം (75 ലക്ഷം), പടന്ന പഞ്ചായത്തിലെ ജിഎച്ച്എസ്എസ് ഉദിനൂരിന് കെട്ടിട നിര്‍മാണം (45 ലക്ഷം രൂപ), കാഞ്ഞങ്ങാട് മിനി ഇന്‍ഡോര്‍ സ്റ്റേഡിയം (600 ലക്ഷം) തുടങ്ങിയ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു.
Next Story

RELATED STORIES

Share it