kasaragod local

ജില്ലയില്‍ ഭിക്ഷാടന മാഫിയ പിടിമുറുക്കി



കാസര്‍കോട്: റമദാന്‍ മാസത്തില്‍ ജില്ലയിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് യാചക സംഘം സജീവമായി. ഇതരസംസ്ഥാനത്ത് നിന്നുള്ള യാചകരാണ് നഗരത്തിലെ പള്ളികള്‍ക്ക് മുമ്പിലും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും തമ്പടിച്ചിരിക്കുന്നത്. റമദാനില്‍ യാചകര്‍ക്ക് പണം നല്‍കുന്നുവെന്ന് മനസ്സിലാക്കി വാഹനങ്ങളില്‍ ഓരോ നഗരങ്ങളിലും ഭിക്ഷാടന മാഫിയ ഇറക്കിയതായാണ് സംശയിക്കുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെയുള്ളവര്‍ യാചകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിന് പുറമേ വീടുവീടാന്തരം കയറി ഇറങ്ങി ഭിക്ഷാടനം നടത്തുന്നുണ്ട്. കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഭിക്ഷാടകര്‍ കൂടുതലായി എത്തുന്നത്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നുര്‍, ഉപ്പള, മഞ്ചേശ്വരം എന്നീ റെയില്‍വേ സ്‌റ്റേഷനുകളാണ് ഇവരുടെ പ്രധാന താവളം. മാരകരോഗങ്ങള്‍ ബാധിച്ചവരും ഭിക്ഷാടന സംഘത്തിലുണ്ട്. പിഞ്ചു കുട്ടികളെ എടുത്തും ശരീരത്തിലെ പരിക്കുകളെ പ്രദര്‍ശിപ്പിച്ചുമാണ് ഭിക്ഷാടനം നടത്തുന്നത്. രാവിലെ മുതല്‍ സന്ധ്യ വരെ ഭിക്ഷാടനം നടത്തുന്നവര്‍ രാത്രിയില്‍ ഒരു സ്ഥലത്ത് ഒന്നിച്ച് കുടുന്നു. ബസുകളില്‍ പോക്കറ്റടി സംഘവും സജീവമായിട്ടുണ്ട്.
Next Story

RELATED STORIES

Share it