kasaragod local

ജില്ലയില്‍ ബാങ്കുകള്‍ 95 ശതമാനം നേട്ടമുണ്ടാക്കിയതായി റിപോര്‍ട്ട്



കാസര്‍കോട്: ജില്ലയില്‍ 2016 -17 വര്‍ഷത്തില്‍ വിവിധ ബാങ്കുകള്‍ വ്യത്യസ്തമേഖലകളിലായി മികച്ച നേട്ടമുണ്ടാക്കിയതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. 95 ശതമാനം  നേട്ടമാണ് ഇക്കാലയളവില്‍ കൈവരിച്ചിട്ടുള്ളത്. ഇതില്‍ മുന്‍ഗണനാരഹിത മേഖലയില്‍ 65 ശതമാനം മാത്രം  പുരോഗതി കണക്കാക്കിയപ്പോള്‍ മുന്‍ഗണനാ മേഖലയില്‍ കൃഷി, ചെറുകിട മേഖലകളിലെല്ലാം ഉദ്ദേശിച്ച നേട്ടത്തിനപ്പുറം പുരോഗതിയുണ്ടായി. കൃഷിയില്‍ 223015.29 ലക്ഷം ആണ് വാര്‍ഷിക ലക്ഷ്യമുണ്ടായിരുന്നത്. ഇത് 240799.21 ലക്ഷം നേട്ടം കൈവരിച്ച് 108 ശതമാനമാണ് പുരോഗതി കൈവരിച്ചത്. ചെറുകിട മേഖലയില്‍ 109 ശതമാനവും മറ്റു മുന്‍ഗണനാ മേഖലയില്‍ 133 ശതമാനവും നേട്ടമുണ്ടാക്കി. മുന്‍ഗണനാ മേഖലയാകെ 115 ശതമാനമാണ് നേട്ടം കൈവരിച്ചത്. 2016 മാര്‍ച്ച് 31ലെ മുന്‍വര്‍ഷ കണക്കുകള്‍ താരതമ്യം ചെയ്താല്‍ 2017 മാര്‍ച്ച് 31ലേക്ക് എല്ലാ മേഖലയും വലിയ നേട്ടം കൈവരിച്ചതായി കണക്കുകള്‍ തെളിയിക്കുന്നു. 2016ല്‍ കൃഷി 1752.13 കോടി ആണ് പുരോഗതിയെങ്കില്‍ 2017 ല്‍ ഇത് 2407.99 കോടി ആണ്. ചെറുകിടവ്യവസായ മേഖലയില്‍ മുന്‍വര്‍ഷം 546.33 കോടി ഈ വര്‍ഷം 563.21 കോടി. മറ്റു മുന്‍ഗണനാ മേഖല മുന്‍വര്‍ഷം 981.25 കോടി, ഈ വര്‍ഷം 1275.16 കോടി. മുന്‍ഗണനാ മേഖലയാകെ മുന്‍ വര്‍ഷം 3294.91 കോടി ഈവര്‍ഷം 4246.37 കോടി.മുന്‍ഗണനാരഹിത മേഖല മുന്‍ വര്‍ഷം 1442.66 കോടി ആണെങ്കില്‍ 2017 മാര്‍ച്ച് 31 ന് ഇത് 1568.91 കോടി ആണ്. ആകെ നിക്ഷേപം 2016 മാര്‍ച്ച് 31 ന് 4737.57 കോടി രൂപ ആയിരുന്നെങ്കില്‍ 2017 മാര്‍ച്ച 31ന് ഇത്  5815.29 കോടി ആണ്.വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഈ കാലയളവില്‍ മികച്ച നേട്ടമുണ്ടാക്കി. വിദ്യാഭ്യാസ ലോണ്‍ വിവിധ വകുപ്പുകളുടെ പദ്ധതികളായ കെസ്‌റു, ഖാദിസേവനങ്ങ ള്‍, എസ്ജിഎസ്‌വൈ തുടങ്ങിയവയിലും  പരമാവധി സേവനം നല്‍കിയിട്ടുണ്ട്. ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷത വഹിച്ചു. എഡിഎം കെ അംബുജാക്ഷന്‍, നബാര്‍ഡ് എജിഎം ജ്യോതിസ് ജഗന്നാഥ്, സിന്‍ഡിക്കേറ്റ് ബാങ്ക് എജിഎം ശിവപ്രസാദ്, റിസര്‍വ് ബാങ്ക് എജിഎം സി ജോസഫ്, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ സി എച്ച് രമണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it