wayanad local

ജില്ലയില്‍ ആദിവാസി സാക്ഷരതാ പ്രവര്‍ത്തനം തുടങ്ങും : എംഎല്‍എ



കല്‍പ്പറ്റ: ജില്ലയിലെ 15നും 50നുമിടയില്‍ പ്രായമുള്ള മുഴുവന്‍ ആദിവാസി വിഭാഗങ്ങളെയും വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ജില്ലയില്‍ ആദിവാസി സാക്ഷരതാ പരിപാടി ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി സി കെ ശശീന്ദ്രന്‍ എംഎല്‍എ അറിയിച്ചു. അതിനുള്ള തുക ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണത്തിന്റെ 26ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു.  ജില്ലയിലെ മുതിര്‍ന്ന പഠിതാവിനെ അവര്‍ ആദരിച്ചു. 2017ലെ അടിസ്ഥാന സാക്ഷരതാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഒ ആര്‍ രഘു, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സ് കണ്‍വീനര്‍ ചന്ദ്രന്‍ കെനാത്തി, പ്രേരക്മാരുടെ പ്രതിനിധികളായ എ മുരളീധരന്‍, കെ മിനിമോള്‍, സ്റ്റാഫ് പ്രതിനിധികളായ എ എസ് ഗീത, പി വി ജാഫര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it