Pathanamthitta local

ജില്ലയിലെ പോലിസ് സ്‌റ്റേഷനുകളുടെ ചുമതല വഹിച്ചത് വനിതാ ഉദ്യോഗസ്ഥര്‍

പത്തനംതിട്ട: ലോക വനിതാദിനത്തില്‍ ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളുടെ ചുമതല വഹിച്ചത് വനിതാ ഉദ്യോഗസ്ഥര്‍. വനിതകളായ എസ്‌ഐമാരെയും സിഐമാരെയും ആവശ്യത്തിനു ലഭിക്കാതെ വന്നതോടെ സീനിയര്‍ വനിത സിവില്‍ പോലിസ് ഓഫീസര്‍മാരാണ് പലയിടത്തും ചുമതല വഹിച്ചത്.
ജില്ലയിലെ 21 പോലിസ് സ്‌റ്റേഷനുകളിലും ഗാര്‍ഡ് ഡ്യൂട്ടി നിര്‍വഹിച്ചതും പരാതി കൗണ്ടറുകളില്‍ ഇരുന്നതും വനിതകളാണ്.
ജില്ലാ പോലിസ് മേധാവിയുടെ കാര്യാലയത്തില്‍ രാവിലെ മുതല്‍ ഗാര്‍ഡ് ഡ്യൂട്ടി വനിതാ സിവില്‍ പോലിസ് ഓഫിസര്‍മാര്‍ക്കായിരുന്നു.
റിസപ്ഷന്‍ കൗണ്ടറിലും പരാതികള്‍ സ്വീകരിക്കാനും വനിതകളുടെ സാന്നിധ്യമാണ്. രാവിലെ ഓഫിസിലെത്തിയ എസ്പി ജേക്കബ് ജോബിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി വനിതാ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.
വൈകുന്നേരം പതാക താഴ്ത്തിയതു വരെയുള്ള ചുമതലകള്‍ വനിതകള്‍ തന്നെ നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it