malappuram local

ജില്ലയിലെ ആദ്യ സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നു

എടപ്പാള്‍: ജില്ലയിലെ ആദ്യ സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എടപ്പാളില്‍ തുറന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് സെന്റര്‍ ആരംഭിച്ചിട്ടുള്ളത്. സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു. ഗ്രാമീണ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെന്റര്‍ സ്ഥാപിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും പരീക്ഷാഫലങ്ങള്‍ അറിയുന്നതിനും വിവിധ മല്‍സര പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നതിനും സെന്ററിന്റെ പ്രവര്‍ത്തനംകൊണ്ടു കഴിയും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി, വൈസ് പ്രസിഡന്റ് പി പി മോഹന്‍ദാസ്, വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം മുസ്തഫ, വൈസ് പ്രസിഡന്റ് ശ്രീജ പാറക്കല്‍, പി വി ലീല, എന്‍ ഷീജ, കെ വി വേലായുധന്‍, കെ പ്രദീപന്‍, പി എച്ച് ഷൈന്‍, കോഹിനൂര്‍ മുഹമ്മദ്, ടി രമണി, എം കെ മിസ്്‌രിയ, കെ രജനി, കെ പി ബള്‍ക്കീസ്, പി ബി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം പി രാമദാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it