malappuram local

ജില്ലയിലെ ആദ്യ കിഫ്ബി റോഡ് കൊണ്ടോട്ടിയില്‍

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ റോഡായ കൊണ്ടോട്ടി മണ്ഡലത്തിലെ കടുങ്ങല്ലൂര്‍-വിളയില്‍-ചാലിയപ്പുറം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് നാലിന് ചീക്കോട് ചെറിയപറമ്പില്‍ നടക്കുന്ന പരിപാടിയില്‍ പി വി അബ്ദുല്‍ വഹാബ് എംപി ഉദ്ഘാടനം നിര്‍വഹിക്കും. കുഴിമണ്ണ പഞ്ചായത്തിലെ ഹാജിയാര്‍ പടിയില്‍ നിന്നു ആരംഭിച്ച് മുതുവല്ലൂര്‍, ചീക്കോട് പഞ്ചായത്തുകളിലൂടെ കടന്നു പോയി എടവണ്ണപ്പാറ ജങ്്ഷനിലാണ് റോഡ് അവസാനിക്കുന്നത്. ആകെ 8.2 കിലോമീറ്റര്‍ വരുന്ന ഈ റോഡ് പ്രവൃത്തിക്കുവേണ്ടി ആകെ 16. 4 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. റബറൈസ് ചെയ്ത് ആവശ്യമായ സ്ഥലങ്ങളില്‍ ഡ്രൈനേജ്, ഐറിഷ് െ്രെഡന്‍, കല്‍വെര്‍ട്ട്്, സിഗ്‌നല്‍ തുടങ്ങിയ സൗകര്യങ്ങള്‍ കൂടി ചെയ്ത് റോഡ് ദേശീയ നിലവാരത്തിലാണ് നിര്‍മിക്കുക.
പണി പൂര്‍ത്തിയാവുന്നതോടെ എടവണ്ണപ്പാറ-കോഴിക്കോട് ഭാഗത്തേക്ക് എളുപ്പ വഴിയായി ഈ റോഡ് മാറും.

Next Story

RELATED STORIES

Share it