Pathanamthitta local

ജിഗ്‌നേഷ് മേവാനിയുടെ വിജയം ദലിത് പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു: വിപിഎംഎസ്

തിരുവല്ല: ഗുജറാത്തില്‍ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയുടെ തെരഞ്ഞെടുപ്പ് വിജയം ഇന്ത്യയില്‍ ദലിത് പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നതായി വിപിഎംഎസ് സംസ്ഥാന കമ്മറ്റി യോഗം വിലയിരുത്തി.  കോണ്‍ഗ്രസ്സിന് ഗുജറാത്തില്‍ കൂടുതല്‍ നിയമസഭാ സീറ്റ് ലഭിക്കാനിടയായതില്‍ ജിഗ്‌നേഷ് മേവാനിയുടെ നേതൃത്യത്തിലുള്ള ദലിത് മുന്നേറ്റങ്ങള്‍ കാരണമായതായി യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് കെ ശശീന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ.പി എ പ്രസാദ്, പാച്ചല്ലൂര്‍ സുരേന്ദ്രന്‍, വി ജി അജയകുമാര്‍, ടി എന്‍ മധു, എന്‍ ബാബു, സി കുഞ്ഞുമോന്‍, കെ എ വാസു, കെ ടി ശശി, പി ജി സുകു, കെ ബിജു സംസാരിച്ചു
Next Story

RELATED STORIES

Share it