Flash News

ജിഎസ്ടി: നടപ്പാക്കലിലെ അപാകത സംസ്ഥാനത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി

ജിഎസ്ടി: നടപ്പാക്കലിലെ അപാകത സംസ്ഥാനത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി
X
തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കലിലെ അപാകത സംസ്ഥാനത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി.ജിഎസ്ടിക്കായി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ലെന്നും ഇതാണ് തിരിച്ചടിക്ക് കാരണമായതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
നികുതിപിരിവിനെയും ഇത് ബാധിച്ചു. കേന്ദ്രം നികുതിപിരിവിന്റെ വിഹിതം യഥാസമയം കൈമാറുന്നില്ല.ജിഎസ്ടിയുടെ കാര്യമായ നേട്ടം കോര്‍പറേറ്റുകള്‍ക്കള്‍ക്കാണ്.



ആകെ റവന്യ വരുമാനത്തിന്റെ വളര്‍ച്ച 7.7 ശതമാനം മാത്രമാണ്.നവംബര്‍ വരെയുള്ള നികുതിപിരിവിലും ഇടിവാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയിട്ടും പത്ത് ശതമാനത്തില്‍ താഴെ മാത്രമായിരുന്നു സംസ്ഥാനത്തിന്റെ നികുതി വരുമാന വര്‍ധന. കേന്ദ്രം നല്‍കിയ നഷ്ടപരിഹാരം കൂടി കണക്കിലെടുത്താല്‍ ഇത് 14 ശതമാനം മാത്രമായിരിക്കും.ഒരു ലക്ഷം കോടി രൂപയുടെ പൊതുമേഖല ഓഹരികള്‍ വിറ്റഴിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ധനക്കമ്മിയെ നേരിട്ടത്. മൂന്ന് ശതമാനത്തില്‍ നില്‍ക്കേണ്ട മൂന്നര ശതമാനത്തില്‍ പിടിച്ചു കെട്ടിയെന്നാണ് കേന്ദ്രധനമന്ത്രി അഭിമാനം കൊണ്ടത്. സംസ്ഥാനങ്ങളെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന കേന്ദ്രം തന്നെ അത് പാലിക്കുന്നിലെന്നത് എന്ത് വിരോധാഭാസമാണെന്നും അദ്ദേഹം ചോദിച്ചു.
ജിഎസ്ടി വന്നാല്‍ നികുതി വരുമാനത്തില്‍ കാര്യമായ വര്‍ധന വരുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും
അതുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it