Flash News

ജിഎസ്ടി, ഡിജിറ്റല്‍ സാങ്കേതികത്വം : ഹോട്ടലുകളും മെഡിക്കല്‍ സ്റ്റോറുകളും ഇന്ന് അടച്ചിടും



കൊച്ചി: ഹോട്ടലുകളില്‍ ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹോട്ടലുകളും ഔഷധ വ്യാപാരരംഗം ഡിജിറ്റല്‍ സാങ്കേതികത്വത്തിന് വിധേയമാക്കാനുള്ള നടപടിക്കെതിരേ ഓള്‍ കേരള കെമിസ്റ്റ്് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷന്റെ  നേതൃത്വത്തില്‍ മെഡിക്കല്‍ ഷോപ്പുകളും ഇന്ന് അടച്ചിടും. പ്രതിദിനം 6000ത്തിനും 14,000ത്തിനും ഇടയില്‍ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് അഞ്ചു ശതമാനവും 14,000ത്തിന് മുകളില്‍ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് 12 ശതമാനവും എസി റസ്റ്റോറന്റുകളില്‍ 18 ശതമാനവും ജിഎസ്ടി ഏര്‍പ്പെടുത്താനാണ് നീക്കം. നിലവില്‍ കേരളത്തില്‍ അരശതമാനം മാത്രമാണ് 10 ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകളിലെ നികുതി. ജിഎസ്ടി വന്നാല്‍ ചെറിയ ഹോട്ടലുകള്‍ പോലും നികുതിയുടെ പരിധിയില്‍ വരും.  ഹോട്ടല്‍ ഭക്ഷണത്തെ നികുതിയില്‍നിന്ന് ഒഴിവാക്കുകയോ കുറഞ്ഞ നികുതിഘടന ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് കെഎച്ച്ആര്‍എ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി ജയപാലും ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഔഷധ വ്യാപാരരംഗം ഡിജിറ്റല്‍ സാങ്കേതികത്വത്തിന് വിധേയമാക്കുന്നതോടെ രോഗികളുടെ സുരക്ഷയ്ക്കു ഭീഷണിയാവുമെന്നും മരുന്നുകളുടെ ദുരുപയോഗത്തിനും ലഹരിമരുന്നുകളുടെ ലഭ്യതയ്ക്കുമുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും എകെസിഡിഎ സംസ്ഥാന പ്രസിഡന്റ് എ എന്‍ മോഹന്‍, ജനറല്‍ സെക്രട്ടറി തോമസ് രാജു എന്നിവര്‍ പറഞ്ഞു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ മരുന്നുകള്‍ കിട്ടാന്‍ സാധ്യതയുള്ളതിനാല്‍ സമൂഹത്തില്‍ സ്വയംചികില്‍സാ സാധ്യത വര്‍ധിക്കുമെന്നും ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it