ജാര്‍ഖണ്ഡ് ജെഎംഎമ്മിനൊപ്പം

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഉപതിരഞ്ഞെടുപ്പു നടന്ന സില്ലി, ഗോമിയ നിയമസഭാ മണ്ഡലങ്ങള്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) നിലനിര്‍ത്തി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ജെഎംഎം സ്ഥാനാര്‍ഥിയെ പിന്തുണച്ചിരുന്നു. ഗോമിയയില്‍ വിജയിച്ച ബബിത ദേവി 60,551 വോട്ടോടെ എജെഎസ്‌യു (ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂനിയന്‍)വിന്റെ ലംബോദര്‍ മഹാതോയെ 1344 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. സില്ലിയില്‍ ജെഎംഎമ്മിന്റെ സീമ മഹാതോ 13,508 വോട്ടുകള്‍ക്കാണു മുന്‍ ഉപമുഖ്യമന്ത്രിയും എജെഎസ്‌യു നേതാവുമായ സുധീഷ് മഹതോയെ പരാജയപ്പെടുത്തിയത്.തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ജെവിഎം പാര്‍ട്ടികള്‍ ജെഎംഎമ്മിനെ പിന്തുണച്ചിരുന്നു. ഗോമിയയില്‍ എതിര്‍സ്ഥാനാര്‍ഥികളായി മല്‍സരിച്ച ബിജെപിയും എജെഎസ്‌യുവും സില്ലിയില്‍ ഒന്നിച്ചാണു തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം തിരഞ്ഞെടുപ്പു ഫലം സംസ്ഥാന മന്ത്രിസഭയുടെ നിലനില്‍പ്പിനെ ബാധിച്ചിട്ടില്ല.
Next Story

RELATED STORIES

Share it