Most popular

ജാര്‍ഖണ്ഡ് കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ മാടുകളുമായി പോവുകയായിരുന്ന രണ്ട് മുസ്‌ലിംകളെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിനെതിരേ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഡല്‍ഹിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. എന്നാല്‍, പരിപാടി നടന്നുകൊണ്ടിരിക്കെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടു. സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയായിരുന്നു അക്രമം. ഭാരത് മാതാ കീ ജയ് എന്ന വിളിച്ചുകൊണ്ടായിരുന്നു അക്രമികള്‍ പരിപാടി തടസ്സപ്പെടുത്താ നെത്തിയത്. ജെഎന്‍യു വിദ്യാ ര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെതിരേയും മുദ്രാവാ ക്യം വിളികളുയര്‍ന്നു.
ജാര്‍ഖണ്ഡിലെ കൊലപാതകങ്ങള്‍ക്കെതിരേ സമാധാനപരമായ തരത്തില്‍ പ്രതിഷേധം നടക്കവെയാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പോലിസ് നോക്കിനില്‍ക്കെ അക്രമം അഴിച്ചുവിട്ടത്. കാംപസ് ഫ്രണ്ട് ദേശീയ അധ്യക്ഷന്‍ പി അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. അക്രമത്തില്‍ നാസറിന്റെ വസ്ത്രം കീറി. പ്രതിഷേധക്കാര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടപ്പോള്‍ പോലിസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ദിവസങ്ങള്‍ക്കു മുമ്പാണ് ജാര്‍ഖണ്ഡില്‍ കാലിച്ചന്തയിലേക്ക് മാടുകളുമായി പോവുകയായിരുന്ന 15 വയസ്സുകാരനടക്കം രണ്ട് മുസ്‌ലിംകളെ ഗോ സംരക്ഷണ സമിതി പ്രവര്‍ത്തകരായ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കിയത്.
Next Story

RELATED STORIES

Share it