Flash News

ജാര്‍ഖണ്ഡ് : ഉന്നത മാവോവാദി നേതാവ് കീഴടങ്ങി



റാഞ്ചി: ജാര്‍ഖണ്ഡ് പോലിസ് തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട മാവോവാദി നേതാവ് കുന്ദന്‍ പഹാന്‍ പോലിസില്‍ കീഴടങ്ങി. മുതിര്‍ന്ന പോലിസുദ്യോഗസ്ഥരെ വധിച്ചതടക്കം ഇയാള്‍ക്കെതിരേ 128 കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു.  സിപിഐ (മാവോയിസ്റ്റ്) ജാര്‍ഖണ്ഡ് മേഖല കമ്മറ്റി സെക്രട്ടറിയാണ് പഹാന്‍. പോലിസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍കെ മാലിക്യ ഐജി (സിആര്‍പിഎഫ്) സഞ്ജയ് ലത്കര്‍, ഡിഐജി എവി ഹോംകര്‍ മറ്റ് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മുന്നിലാണ് കീഴടങ്ങിയത്. തന്റെ 20 വര്‍ഷം പാഴായെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി ഇനി പ്രവര്‍ത്തിക്കുമെന്നും പഹാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it