ജാനുവിന്റെ എന്‍ഡിഎ പ്രവേശം ജനാധിപത്യ സമൂഹം തള്ളും: ഗീതാനന്ദന്‍

കൊച്ചി: സി കെ ജാനുവിന്റെ എന്‍ഡിഎ പ്രവേശം ജനാധിപത്യ സമൂഹം തള്ളുമെന്നും അവരുടെ പുതിയ പാര്‍ട്ടിക്ക് ആദിവാസികളും ദലിതരും പിന്തുണ നല്‍കില്ലെന്നും ജനാധിപത്യ ഊര് വികസന മുന്നണി കണ്‍വീനര്‍ എം ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിയില്‍ ജാനു ജയിക്കില്ല. ബിജെപിക്ക് മുമ്പുണ്ടായതിനേക്കാള്‍ വോട്ട് കുറയും. ജാനുവിന്റെ നീക്കത്തിന് അവര്‍ തന്നെ രൂപം നല്‍കിയ ആദിവാസി ഗോത്ര മഹാസഭയുടെയും ജനാധിപത്യ ഊര് വികസന മുന്നണിയുടെയും അംഗീകാരമില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തില്‍ കണിച്ചുകുളങ്ങരയില്‍ എടുത്ത തീരുമാനം ആദിവാസികളുടെ അന്തസ്സിനു ചേര്‍ന്നതല്ല. അധികാര പങ്കാളിത്തത്തിനും സമ്പത്തിനും വേണ്ടി എന്‍ഡിഎയ്ക്കു മുന്നില്‍ അടിയറവു പറഞ്ഞ ജാനുവിന്റെ എടുത്തുചാട്ടം ഏവരെയും വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it