Pathanamthitta local

ജാതി സര്‍ട്ടിഫിക്കറ്റ്; സമിതിയെ നിയോഗിക്കുമെന്ന് യുവജന കമ്മീഷന്‍



പത്തനംതിട്ട: ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന വിഷയം പഠിച്ച് റിപോര്‍ട്ട് നല്‍കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. പത്തനംതിട്ടയില്‍ നടന്ന കമ്മീഷന്‍ സിറ്റിങില്‍ സീതത്തോട് നിവാസിയായ രാജന്‍ എന്നയാളുടെ പരാതിയിന്‍മേലായിരുന്നു ചെയര്‍പേഴ്‌സന്റെ പ്രതികരണം. കൂടാതെ സീതത്തോടുള്ള വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ ക്ലേശവും യാത്രാ സൗജന്യം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. നാലു പരാതികള്‍ കേള്‍ക്കുകയും ഇതില്‍ ഒരു പരാതിയില്‍ തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്തു. പുതുതായി ലഭിച്ച ഏഴു പരാതികളില്‍ നാലും പിഎസ്സിയുമായി ബന്ധപ്പെട്ടതായിരുന്നു. ലാസ്റ്റ് ഗ്രേഡ് നിയമനത്തിലെ യോഗ്യതാ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കുക, റാങ്ക് ലിസ്റ്റുകളുടെ കാലാവധി വര്‍ധിപ്പിക്കുക തുടങ്ങിയ പരാതികളാണ് പ്രധാനമായും ലഭിച്ചത്. കമ്മീഷന്‍ അംഗങ്ങളായ കെ യു ജനീഷ്‌കുമാര്‍, ഐ ഷാജു, ദീപു രാധാകൃഷ്ണന്‍, തുഷാര ചക്രവര്‍ത്തി പങ്കെടുത്തു.
Next Story

RELATED STORIES

Share it