Second edit

ജാക്ക് മാ

ചുരുങ്ങിയ കാലംകൊണ്ട് ലോകത്തെ ഏറ്റവും സമ്പന്നമായ വാണിജ്യസ്ഥാപനങ്ങളിലൊന്നായിത്തീര്‍ന്ന ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയാണ് ആലിബാബ. ആലിബാബയുടെ വാണിജ്യസാമ്രാജ്യത്തില്‍ ഇ-കൊമേഴ്‌സ്, ഓണ്‍ലൈന്‍ ബാങ്കിങ്, ഡിജിറ്റല്‍ മീഡിയ, വിനോദപരിപാടികള്‍ എല്ലാമുണ്ട്. സോഷ്യല്‍ മീഡിയാ സൈറ്റായ വെയ്‌ബോയും ഹോങ്കോങില്‍ നിന്നു പുറത്തിറങ്ങുന്ന സൗത്ത് ചീനാ മോണിങ് പോസ്റ്റ് എന്ന പത്രവുമെല്ലാം നിയന്ത്രിക്കുന്നത് ആലിബാബയെന്ന കമ്പനിയാണ്. ശതകോടികളുടെ ആസ്തിയും വിറ്റുവരവുമുള്ള ഈ കമ്പനി സ്ഥാപിച്ച വ്യക്തിയാണ് ജാക്ക് മാ എന്ന അധ്യാപകന്‍.1999ല്‍ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൂവില്‍ തന്റെ വിദ്യാര്‍ഥികളടക്കം 17 പേരെ ചേര്‍ത്ത് മാ ആരംഭിച്ച കമ്പനി വളര്‍ന്നതും ആഗോള ഭീമന്‍മാരെ മറികടന്നതും വളരെ പെട്ടെന്നാണ്. ചൈനയിലെ സ്വകാര്യമേഖലാ വാണിജ്യത്തിന്റെ വിജയപ്രതീകമായി ജാക്ക് മാ വളര്‍ന്നു. ഒരിക്കല്‍ ആഗോള മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ അദ്ദേഹം വീണ്ടും മാധ്യമശ്രദ്ധ ആകര്‍ഷിക്കുകയാണിപ്പോള്‍. ജാക്ക് മാ കച്ചവടം മതിയാക്കി. ഇനിമേല്‍ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ബിസിനസില്‍ നിന്നു വിരമിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തത് ചൈനയില്‍ അധ്യാപകദിനമായി ആചരിക്കുന്ന ദിവസമാണെന്നതും ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it