ജസ്നയുടേതെന്ന്് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങല്‍ പോലീസിന് ലഭിച്ചു
BY Jasmi JMI6 July 2018 8:29 AM GMT
X
Jasmi JMI6 July 2018 8:29 AM GMT
തിരുവനന്തപുരം: എരുമേലിയില്‍ നിന്നും കാണാതായ ജസ്നയുടേതെന്ന് സംശയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു.മുണ്ടക്കയത്തെ ഒരു വസ്ത്രസ്ഥാപനത്തിലെത്തിയ ദൃശ്യങ്ങളാണ് ലഭിച്ചത്. സ്ഥാപനത്തിലേക്ക് കയറുന്നതും റോഡിലൂടെ പോകുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
ഇക്കാര്യത്തില്‍ സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ദൃശ്യങ്ങളില്‍ കാണുന്നത് ജസ്നയാണെന്ന് ചില സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 22ലെ ദൃശ്യങ്ങളാണ് ലഭിച്ചത്. ജസ്ന വീട്ടില്‍ നിന്ന് പോവുമ്പോഴുളള വസ്ത്രമല്ല പെണ്‍കുട്ടി ധരിച്ചതെങ്കിലും ജസ്നയോട് സാമ്യമുളള പെണ്‍കുട്ടിയാണ് ദൃശ്യങ്ങളിലുളളത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങളില്‍ കാണുന്ന മുഴുവന്‍ പേരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് ജസ്നയാണോയെന്ന് ഉറപ്പിക്കാന്‍ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. തലയില്‍ ഷാള്‍ ഇട്ടതും മുകളില്‍ നിന്നുളള ദൃശ്യവും ആയത് കൊണ്ട് ഇതുവരെയും സ്ഥിരീകരണം ആയിട്ടില്ല.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT