Flash News

ജസ്റ്റിസ് കര്‍ണനെ ജയിലിലടച്ചു, നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജസ്റ്റിസ് കര്‍ണനെ ജയിലിലടച്ചു, നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
X


കൊല്‍ക്കത്ത: അറസ്റ്റിലായ കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി എസ് കര്‍ണനെ നെഞ്ചുവേദനയെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ എസ് കെ കെ എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെന്നൈയില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തിച്ച കര്‍ണനെ വിമാനത്താവളത്തില്‍ നിന്നു വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം നേരെ  പ്രസിഡന്‍സി ജയിലിലേക്കു മാറ്റിയിരുന്നു.ജയിലില്‍ നെഞ്ചുവേദന അനുഭവപ്പെട്ട കര്‍ണനെ പരിശോധിക്കാന്‍ വൈദ്യസംഘം എത്തിയിരുന്നു. തുടര്‍ന്ന് ഇസിജി എടുത്തശേഷം കര്‍ണനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തമിഴ്‌നാട്ടിലെ മാലുവിചാംപട്ടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന കര്‍ണന്‍ ചൊവ്വാഴ്ച രാത്രിയാണ് പോലിസ് പിടിയിലായത്. ചെന്നൈയില്‍ നിന്ന് സംസ്ഥാനത്തെ സിഐഡി ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് എയര്‍ ഇന്ത്യാ വിമാനത്തില്‍ കര്‍ണനെ കൊല്‍ക്കത്തയിലെത്തിച്ചത്.
സുപ്രീംകോടതി മെയ് ഒമ്പതിന് കര്‍ണന് ആറ് മാസം തടവു വിധിച്ചതിനെ തുടര്‍ന്നാണ് കര്‍ണന്‍ ഒളിവില്‍പോയത്.
Next Story

RELATED STORIES

Share it