ജലന്ധര്‍: കന്യാസ്ത്രീയില്‍ നിന്ന് മൊഴിയെടുത്തു

കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതിയില്‍ അന്വേഷണസംഘം കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയില്‍നിന്നും വീണ്ടും മൊഴിയെടുത്തു. ജലന്ധറിലെത്തിയപ്പോള്‍ ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് അന്വേഷണസംഘം മത്തിലെത്തി കന്യാസ്ത്രീയില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്.
2014 മെയ് അഞ്ചിന് കുറവിലങ്ങാട് മഠത്തില്‍ വച്ചാണ് ബിഷപ്പ് ആദ്യമായി പിഡിപ്പിച്ചതെന്നാണ് കന്യാസ്ത്രീയുടെ പരാതി. എന്നാല്‍, മെയ് അഞ്ചിന് തൊടുപുഴ മുതലക്കോടത്തുള്ള മഠത്തിലായിരുന്നുവെന്നാണ് ബിഷപ്പ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. അന്വേഷണസംഘം മുതലക്കോടത്തുള്ള മഠത്തിലെത്തി രേഖകള്‍ പരിശോധിച്ചപ്പോള്‍ ബിഷപ്പിന്റ വാദം കളവാണെന്ന് മനസ്സിലായിരുന്നു.

Next Story

RELATED STORIES

Share it