ജലനിരപ്പ് 114.8 മീറ്റര്‍: തെന്മല പരപ്പാര്‍ ഡാം തുറക്കാന്‍ സാധ്യത
BY ajay G.A.G9 Dec 2015 5:40 AM GMT
ajay G.A.G9 Dec 2015 5:40 AM GMT
കൊല്ലം: തെന്മല പരപ്പാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇന്നലെ വൈകീട്ടോടെ ജലനിരപ്പ് 114.8 മീറ്റര്‍ കഴിഞ്ഞിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടര്‍ ഏതുസമയവും തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 116 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. വനപ്രദേശങ്ങളില്‍നിന്ന് മലവെള്ളപ്പാച്ചിലുമുണ്ട്. 115.82 മീറ്റര്‍ ജലനിരപ്പ് എത്തിയാല്‍ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിനോട് ചേര്‍ന്നുള്ള ജലവൈദ്യുതി നിലയത്തില്‍ രണ്ട് ജനറേറ്ററുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ച് 15 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിനോട് ചേര്‍ന്നുള്ള ജലവൈദ്യുതി നിലയത്തില്‍ രണ്ട് ജനറേറ്ററുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ച് 15 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT