kozhikode local

ജലജന്യ രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്‌



കോഴിക്കോട്:  ശുദ്ധ ജലത്തിന്റെ അഭാവത്താലും അശുദ്ധമായ ഐസ്, ശീതള പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം മൂലവും ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി ജലജന്യരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് മാസമായി 5917 വയറിളക്ക രോഗങ്ങളും 31 അതിസാര കേസ്സുകളും 23 മഞ്ഞപ്പിത്ത കേസുകളും അതില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ടൈഫോയ്ഡ് കേസുകളും  റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ താഴെ സൂചിപ്പിക്കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നും ശേഖരിക്കുന്ന വെള്ളം അതേപോലെ ഉപയോഗിക്കരുത്. യാത്രവേളകളില്‍ കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ശുദ്ധമായതെന്ന് ഉറപ്പ് വരുത്തണം. വേവിക്കാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. വെള്ളം പരിശോധിച്ച് അതില്‍ കോളിഫോം ബാക്ടീരിയ ഇല്ലെന്ന് ഉറപ്പ് വരുത്തുക. എലി, കൊതുക്, ഈച്ച നശീകരണത്തിന് പ്രത്യേക പരിഗണന നല്‍കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
Next Story

RELATED STORIES

Share it