ജലഗതാഗത വകുപ്പിന് 20 കോടി കോസ്റ്റല്‍ ഷിപ്പിങിന് 125.32 കോടി

തിരുവനന്തപുരം: പുതിയ മോട്ടോറുകള്‍ വാങ്ങാനും വെസ്സലുകള്‍ മാറ്റാനും ജലഗതാഗത വകുപ്പിന് 20 കോടി. ചങ്ങനാശ്ശേരി ബോട്ട് ജെട്ടി ടൂറിസ്റ്റ് ബോട്ട് ജെട്ടിയായി പ്രവര്‍ത്തിപ്പിക്കും. ബന്ധപ്പെട്ട തോടുകളെ ടൂറിസ്റ്റ് ജലപാതകളായി വികസിപ്പിക്കും. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകള്‍ക്കും ഷിക്കാര വള്ളങ്ങള്‍ ക്രമീകരിക്കും.
കേരളാ കോസ്റ്റല്‍ ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 125.32 കോടി. ഉള്‍നാടന്‍ കനാല്‍ സ്‌കീമുകളായ കൊല്ലം-കോവളം ഭാഗത്തിന് 10 കോടി, കോട്ടപ്പുറം-നീലേശ്വരം ഭാഗത്തിന് 20 കോടി, ക്രോസ് സ്ട്രക്ചറുകളുടെ നിര്‍മാണത്തിന് 28 കോടി. ഉള്‍നാടന്‍ ചരക്ക് ഗതാഗതങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു ടണ്‍ ചരക്കിന് കിലോമീറ്ററിന് ഒരു രൂപ നിരക്കില്‍ സബ്‌സിഡി. ഉള്‍നാടന്‍ ജലഗതാഗത പ്രമോഷന്‍ ഫണ്ട് ആരംഭിക്കും. ഇതിനായി അഞ്ചു കോടി. കാര്‍ഗോ ബാര്‍ജുകളുടെ നിര്‍മാണത്തിന് 5.50 കോടി. കനാല്‍ ടൂറിസം മേഖലയില്‍ മാഗ്നിഫിസന്റ് കനാല്‍സ് ഓഫ് കേരള പദ്ധതി നടപ്പാക്കും.
Next Story

RELATED STORIES

Share it