World

ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചേക്കും

വാഷിങ്ടണ്‍: അറബ് രാഷ്ട്രങ്ങളുടെയും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെയും മുന്നറിയിപ്പിനെ അവഗണിച്ച്് യുഎസ്് പ്രസിഡന്റ്് ഡോണള്‍ഡ്് ട്രംപ് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചേക്കും. യുഎസ് സമയം ഉച്ചയ്ക്ക് ഒന്നിന് വൈറ്റ്ഹൗസില്‍ ട്രംപ് പ്രഖ്യാപനം നടത്തുമെന്ന്്് അധികൃതര്‍ അറിയിച്ചു. ഇസ്രായേലിലെ യുഎസ് എംബസി തെല്‍അവീവില്‍ നിന്നു ജറുസലേമിലേക്ക് മാറ്റുന്നതിനു ട്രംപ് അംഗീകാരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ജറുസലേമിന്റെ കാര്യത്തില്‍ യുഎന്‍ രക്ഷാ സമിതി അംഗീകരിച്ച പ്രമേയങ്ങളെയും പതിറ്റാണ്ടുകളായി യുഎസ്് സ്വീകരിച്ചുവരുന്ന നിലപാടിനെയും അട്ടിമറിച്ചുകൊണ്ടാണ് ട്രംപിന്റെ നീക്കം.എന്നാല്‍, ട്രംപിന്റെ നീക്കം ഫലസ്തീന്‍ സമാധാന ശ്രമങ്ങളെ കുരുതിക്ക് കൊടുക്കുന്നതിന് തുല്യമായിരിക്കുമെന്ന്് ബ്രിട്ടനിലെ യുഎസ് പ്രതിനിധി മാന്വല്‍ ഹസ്സസയ്ന്‍ അറിയിച്ചു. ഇത് യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം, ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനുളള നീക്കത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ എതിര്‍ത്തു. ഇതുമായി ബന്ധപ്പെട്ട്് സമീപ ദിവസങ്ങളില്‍ ഉടലെടുത്ത പ്രശ്‌നത്തില്‍ മൗനം പാലിക്കാന്‍ തനിക്കു കഴിയില്ല. ജറുസലേമിന്റെ വിഷയത്തില്‍ യുഎന്‍ പ്രമേയങ്ങള്‍ പ്രകാരമുള്ള തല്‍സ്ഥിതി നിലനിര്‍ത്തണമെന്നും പോപ്പ് ആവശ്യപ്പെട്ടു.  ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുടെ പുതിയ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്. ജറുസലേമിന്റെ കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റംവരുത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ ട്രംപുമായി ചര്‍ച്ച നടത്തുമെന്നും ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. ജറുസലേം ഇരു രാജ്യങ്ങളുടെയും തലസ്ഥാനമായി പങ്കിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. 1967ലാണ് ജോര്‍ദാനില്‍നിന്നു ഇസ്രായേല്‍ ഈ മേഖല പിടിച്ചെടുത്തത്. 1993ലെ സമാധാന കരാര്‍ പ്രകാരം ജറുസലേമിന്റെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. പിന്നീട് യുഎന്‍ അംഗീകരിച്ച വിവിധ പ്രമേയങ്ങളിലും ജറുസലേമിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്്. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനായി പ്രഖ്യാപിച്ചാല്‍ ഗുരതരമായ പ്രത്യാഘാധമുണ്ടാവുമെന്ന്് അറബ് രാഷ്ട്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it