World

ജറുസലേം: യുഎന്‍ പൊതുസഭയില്‍ വോട്ടെടുപ്പ്‌

ന്യൂയോര്‍ക്ക്: സഹായം പറ്റുന്ന രാജ്യങ്ങള്‍ക്കുനേരെ ട്രംപിന്റെ ശക്തമായ ഭീഷണി നിലനില്‍ക്കെ, ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് തീരുമാനത്തിനെതിരേ യുഎന്‍ പൊതുസഭയില്‍ വോട്ടെടുപ്പ്്. ജറുസലേം പ്രഖ്യാപനത്തിനെതിരേ യുഎന്‍ രക്ഷാസമിതിയില്‍ ഈജിപ് അവതരിപ്പിച്ച പ്രമേയം തിങ്കളാഴ്ച യുഎസ് വീറ്റോ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പ്രമേയം വോട്ടിനിടാനായി യുഎന്‍ പൊതുസഭ അടിയന്തരമായി വിളിച്ചുചേര്‍ത്തത്്.  ഇതിനിടെ യുഎന്നില്‍ തങ്ങള്‍ക്കെതിരേ വോട്ട് ചെയ്യുന്ന രാജ്യങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ റദ്ദാക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.  'ജനറല്‍ അസംബ്ലിയിലെ വോട്ടുകള്‍ ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. ഞങ്ങളില്‍ നിന്ന് ശതകോടിക്കണക്കിന് ഡോളറുകള്‍ സഹായമായി കൈപ്പറ്റുകയും എന്നിട്ട് ഞങ്ങള്‍ക്കെതിരേ വോട്ട് ചെയ്യുകയുമോ? ശരി. അവര്‍ ഞങ്ങള്‍ക്കെതിരേ വോട്ട് ചെയ്യട്ടെ. ഞങ്ങള്‍ക്ക് ഒരുപാട് പണം ലാഭിക്കാം. വേറൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. 'ട്രംപ് പറഞ്ഞു. 193 അംഗ യുഎന്‍ പൊതുസഭയില്‍ 150ല്‍ അധികം രാജ്യങ്ങളും യുഎസ് തീരുമാനത്തിനെതിരേ വോട്ട് ചെയ്യുമെന്നാണ് വിലയിരുത്തല്‍. അംഗരാജ്യങ്ങളെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ട്രംപും ഇസ്രായേലും ശ്രമം തുടരുകയാണ്. തങ്ങള്‍ക്കെതിരേ വോട്ട് ചെയ്യരുതെന്ന് കാണിച്ച് യുഎസിന്റെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലി അംഗരാഷ്ട്രങ്ങള്‍ക്ക് കത്തയച്ചിരുന്നു.  അതിനിടെ യുഎന്‍ പൊതുസഭ നുണ പറയുന്ന സഭയാണെന്ന്് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. ഇസ്രായേല്‍ എന്ന രാജ്യത്തെ ഈ വോട്ട് പൂര്‍ണമായും തള്ളിക്കയുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ്് ലോകത്തെ ഭീഷണിപ്പെടുത്തുകയാണെന്നും രാഷ്ട്രങ്ങള്‍ക്ക് അവരുടെ പരമാധികാരം വിനിയോഗിക്കുന്നതിന് തടസ്സം നില്‍ക്കുകയാണെന്നും ഫലസ്തീന്‍ അംബാസഡര്‍ റിയാദ് അല്‍ മല്‍ക്കി കുറ്റപ്പെടുത്തി. ഡിസംബര്‍ 6നാണ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായും യുഎസ്് എംബസി തെല്‍വീവില്‍നിന്നു ജറുസലേമിലേക്കു മാറ്റുന്നതായും ട്രംപ് പ്രഖ്യാപിച്ചത്്. എന്നാല്‍, തുര്‍ക്കിയുടെ ജനാധിപത്യ ഇച്ഛാശക്തിയെ യുഎസിന് വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. യുഎസ് ആഗ്രഹിക്കുന്ന രീതിയിലുള്ള ഫലം യുഎന്‍ പൊതുസഭയില്‍നിന്നു ലഭിക്കില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്്. ലോകം യുഎസിനെ പുതിയ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it