World

ജറുസലേം ഇസ്രായേല്‍ തലസ്ഥാനമാക്കുന്നതിനെതിരേഅറബ്‌ലീഗ്‌

കെയ്‌റോ: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള യുഎസിന്റെ നീക്കം കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് അറബ്‌ലീഗ്്് മുന്നറിയിപ്പ് നല്‍കി.  കഴിഞ്ഞ വര്‍ഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇസ്രായേലിനെ ശക്തമായി അനുകൂലിച്ച ട്രംപ്് അധികാരത്തിലെത്തി ആദ്യ ദിവസം തന്നെ ഇസ്രയേലിലെ യുഎസ് എംബസി തെല്‍അവീവില്‍നിന്നു മാറ്റാന്‍ നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടപ്പാക്കാന്‍ ട്രംപ്  നീക്കം നടത്തുന്നുവെന്ന വാര്‍ത്തയാണ്് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രതികരിച്ചിട്ടില്ല.യുഎസ് സ്വീകരിച്ചുവരുന്ന നിലപാടില്‍ നിന്നുള്ള വ്യതിചലിക്കലായിരിക്കും അത്തരമൊരു തീരുമാനമെന്നും അറബ്‌ലീഗ് കുറ്റപ്പെടുത്തി. ജറുസലേമിനെ അധിനിവിഷ്ട ഫലസ്തീന്‍ നഗരമായാണ് ഇത്രയുംകാലം യുഎസ് പരിഗണിച്ചുപോന്നതെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ സയ്യിദ് അബു അലി ചൂണ്ടിക്കാട്ടി. എന്നാല്‍, നീക്കത്തില്‍നിന്നും പിന്‍മാറാന്‍ ട്രംപിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ലോകനേതാക്കളുടെ പിന്തുണ തേടുകയാണ്.ഇസ്രായേലും ഫലസ്്തീനും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ സാധ്യമാണെന്നും കരാര്‍ ഉടന്‍ ഇരു രാജ്യങ്ങള്‍ക്കും കൈമാറുമെന്നും യുഎസ് വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ജെറാദ് കുഷ്‌നര്‍. എന്നാല്‍ ഇത് യുഎസ് അടിച്ചേല്‍പ്പിച്ചതല്ലെന്നും കുഷ്‌നര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it