World

ജര്‍മനി: മുസ്‌ലിംകളുടെ എണ്ണം കൂടുമെന്ന് മെര്‍ക്കല്‍ബെര്‍ലിന്‍:

ജര്‍മനി ഭാവിയില്‍ മുസ്‌ലിംകള്‍ കൂടുതലുള്ള രാഷ്ട്രമായി മാറുമെന്നു ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കല്‍. മുസ്‌ലിം കുടിയേറ്റം രാജ്യത്തെ എങ്ങനെ പരിവര്‍ത്തനം ചെയ്തിരിക്കുന്നുവെന്നു ജര്‍മന്‍ പൗരന്‍മാര്‍ മനസ്സിലാക്കിയിട്ടില്ല. ഭാവിയില്‍ രാജ്യത്തുടനീളം ക്രിസ്ത്യന്‍ ചര്‍ച്ചുകളേക്കാള്‍ മുസ്‌ലിം പള്ളികളാവും ഉണ്ടാവുകയെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. ജര്‍മനിയിലെ ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജര്‍മനി മാറിക്കൊണ്ടിരിക്കുകയാണ്. കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളുന്നത് സമൂഹത്തിന്റെ ബാധ്യതയാണെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വര്‍ഷങ്ങളോളമായി നാം നമ്മേ തന്നെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പത്തേക്കാളും ഇപ്പോള്‍ നമ്മുടെ നഗരങ്ങളില്‍ പള്ളികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്ത് അഞ്ചു ദശലക്ഷത്തോളം മുസ്‌ലിംകളുണ്ട്. എന്നാല്‍, രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതില്‍ തുര്‍ക്ക്-അറബ് വംശജര്‍ പരാജയപ്പെടുന്നുവെന്നുമുള്ള വാദങ്ങള്‍ രാജ്യത്ത് വിഭാഗീയതയ്ക്കിടയാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ ജര്‍മനിയിലും മുസ്‌ലിം ജനസംഖ്യ കൂടിവരുന്നുവെന്ന ഔദ്യോഗിക സ്ഥിരീകരണമാണ് മെര്‍ക്കലിന്റെ  വാക്കുകള്‍.
Next Story

RELATED STORIES

Share it