ജര്‍മനിയില്‍ കാണാതായത് 6000ത്തോളം കുട്ടികളെ

ബെര്‍ലിന്‍: ജര്‍മനിയില്‍ കഴിഞ്ഞ വര്‍ഷം 6000ത്തോളം കുട്ടികളേയും കൗമാരക്കാരേയും കാണാതായതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയ വക്താവ് ജോഹനസ് ഡിംറോത്ത് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. 5835 പേരെ കാണാതായതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ 555 പേര്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികളാണെന്നും അദ്ദേഹം അറിയിച്ചു.
അഫ്ഗാനിസ്താന്‍, മൊറോക്കോ, സിറിയ, എരിത്രിയ, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഇതില്‍ ഏതാനും കുട്ടികളെ കണ്ടുപിടിച്ചതിനാല്‍ ഇപ്പോഴത്തെ കണക്ക് ഇതിലും താഴെയായിരിക്കും. വിഷയം സര്‍ക്കാര്‍ പ്രാധാന്യത്തോടെയാണ് എടുത്തിരിക്കുന്നത്. ഡിംറോത്ത് അറിയിച്ചു.
Next Story

RELATED STORIES

Share it