ജമ്മു വര്‍ഗീയകലാപത്തിന്റെ വക്കില്‍: നാഷനല്‍ കോണ്‍ഫറന്‍സ്

ജമ്മു: ജമ്മു വര്‍ഗീയകലാപത്തിന്റെ വക്കിലാണെന്നു മുതിര്‍ന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ദേവേന്ദര്‍ സിങ് റാണ. പാര്‍ട്ടിയുടെ പ്രവിശ്യാ അധ്യക്ഷനാണ് ദേവേന്ദര്‍ സിങ് റാണ. വര്‍ഗീയകലാപം സംഘടിപ്പിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടക്കുന്നുണ്ട്.
സ്ഥിതിഗതികള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. ജമ്മുകശ്മീരിലെ പിഡിപി-ബിജെപി സഖ്യസര്‍ക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്തം. എല്ലാ രംഗത്തും സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ശ്രദ്ധ തിരിച്ചുവിടാന്‍ ഭരണമുന്നണിയിലെ സഖ്യകക്ഷികള്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ദേവേന്ദര്‍ സിങ് റാണ പറഞ്ഞു.
Next Story

RELATED STORIES

Share it