Flash News

ജമാഅത്ത് സെക്രട്ടറി കൊല്ലപ്പെട്ട കേസ് : പ്രതിക്ക് 10 വര്‍ഷം തടവ്

ജമാഅത്ത് സെക്രട്ടറി കൊല്ലപ്പെട്ട കേസ് : പ്രതിക്ക് 10 വര്‍ഷം തടവ്
X


തിരുവനന്തപുരം: വിഴിഞ്ഞം ജമാഅത്ത് സെക്രട്ടറിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൂച്ചക്കണ്ണന്‍ എന്നു വിളിക്കുന്ന പീരുമുഹമ്മദിന് കോടതി 10 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം നാലാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എ നാസറിന്റേതാണ് ഉത്തരവ്. 1998ല്‍ വിഴിഞ്ഞം കടലില്‍ തോട്ടയെറിഞ്ഞ് മീന്‍പിടിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലിസിന് വിവരം നല്‍കിയെന്ന വിരോധത്താലാണ് വിഴിഞ്ഞം ജമാഅത്ത് സെക്രട്ടറിയായിരുന്ന ജലാലുദ്ദീനെ കൊലപ്പെടുത്തിയത്. കേസില്‍ മൊത്തം ആറുപ്രതികള്‍ ഉണ്ടായിരുന്നു. അഞ്ച് പ്രതികളെ ശിക്ഷിച്ചിരുന്നു. ഒളിവിലായിരുന്ന പീരുമുഹമ്മദ് ഇപ്പോഴാണ് വിചാരണ നേരിടുന്നത്. പ്രോസിക്യൂഷന്‍ 24 സാക്ഷികളെയും 20 രേഖകളും വിചാരണവേളയില്‍ പരിഗണിച്ചു.
Next Story

RELATED STORIES

Share it