kozhikode local

ജപ്പാന്‍ജ്വരം: ജാഗ്രതപാലിക്കണം- ജില്ലാ മെഡിക്കല്‍ ഓഫിസര്‍

കോഴിക്കോട്: ജില്ലയില്‍ ജപ്പാന്‍ജ്വരം റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. അഴിയൂരില്‍ ഒരുമരണമടക്കം മൂന്ന് കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊതുകു ജന്യ രോഗങ്ങളില്‍ മാരകമായ ജപ്പാന്‍ജ്വരം പ്രാഥമികമായും കേന്ദ്രനാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. ആര്‍ബോവൈറസ് വിഭാഗത്തില്‍പ്പെട്ട ജപ്പാന്‍ജ്വരരോഗാണു പന്നി, കന്നുകാലികള്‍, കൊക്ക് വിഭാഗത്തില്‍പ്പെട്ട പക്ഷികള്‍ എന്നിവയില്‍ കുടികൊള്ളുന്നു. ഈ ജീവികളെ കടിക്കുന്ന ക്യൂലക്‌സ് മാന്‍സോനിയ വിഭാഗം കൊതുകുകളില്‍ ഈ രോഗാണു പ്രവേശിക്കുകയും ഇവ മനുഷ്യരെ കടിക്കുമ്പോള്‍ രോഗബാധയുണ്ടാക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങള്‍: കടുത്ത പനി, കഠിനമായ തലവേദന, ഛര്‍ദ്ദി, അതോടൊപ്പമുണ്ടാകുന്ന സ്വഭാവ വ്യത്യാസങ്ങള്‍, അപസ്മാര ലക്ഷണങ്ങള്‍, അവയവങ്ങള്‍ക്ക് തളര്‍ച്ച, അബോധാവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തക്കസമയത്ത് രോഗനിര്‍ണ്ണയം നടത്തുകയും ശരിയായ ചികില്‍സയും പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കും.
Next Story

RELATED STORIES

Share it