Flash News

ജനസംഖ്യ : 2024ല്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍



ന്യൂയോര്‍ക്ക്: ജനസംഖ്യയുടെ കാര്യത്തില്‍ ഏഴുവര്‍ഷത്തിനുള്ളില്‍(2024 ) ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ സാമ്പത്തിക-സാമൂഹിക വിഭാഗം റിപോര്‍ട്ട്. നിലവില്‍ ഇന്ത്യന്‍ ജനസംഖ്യ 130 കോടിയും ചൈനയുടേത് 140 കോടിയുമാണ്. 2050ഓടെ ലോക ജനസംഖ്യ 760 കോടിയില്‍ നിന്ന് 980 കോടിയായി ഉയരുമെന്നും റിപോര്‍ട്ട് പറയുന്നു. ഇന്ത്യ, നൈജീരിയ, കോംഗോ, പാകിസ്താന്‍, എത്യോപ്യ, താന്‍സാനിയ, യുഎസ്, ഉഗാണ്ട, ഇന്തോനീസ്യ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും വരുംവര്‍ഷങ്ങളിലെ ജനസംഖ്യാ വര്‍ധനവെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ലോകജനസംഖ്യയില്‍ മൂന്നാംസ്ഥാനത്തുള്ള യുഎസിനെ 2050ഓടെ  2100 ഓടുകൂടി ജനസംഖ്യ 1120 കോടിയാവുമെന്നും ദ വേള്‍ഡ് പോപുലേഷന്‍ പ്രോസ്‌പെക്റ്റസ് റിപോര്‍ട്ടിന്റെ ഈ വര്‍ഷത്തെ പുതുക്കിയ പതിപ്പില്‍ പറയുന്നു.
Next Story

RELATED STORIES

Share it