Flash News

ജനവാസ മേഖലയില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് വേണ്ടെന്ന് കമ്മീഷന്‍



തിരുവനന്തപുരം: മദ്യപിക്കാനുള്ള അവകാശം മൗലികാവകാശം അല്ലെന്നിരിക്കെ ജനവാസമേഖലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും എതിര്‍പ്പ് അവഗണിച്ച് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുന്നത് ശരിയല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജനങ്ങള്‍ക്ക് ആരോഗ്യകരമായ മനസ്സും ശരീരവും പ്രദാനം ചെയ്യുന്നതിന് മദ്യവും മയക്കുമരുന്നും നിരോധിക്കാന്‍ സംസ്ഥാനം മുന്‍കൈയെടുക്കണമെന്നും ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. മംഗലപുരം ഹൈവേയില്‍ സ്ഥാപിച്ചിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് മുരുക്കുംപുഴയില്‍ സ്ഥാപിച്ചതിനെതിരേ സ്ത്രീശക്തി ജനകീയ സമിതി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
Next Story

RELATED STORIES

Share it