kozhikode local

ജനവാസ മേഖലയിലെ കിണറ്റില്‍ കോഴി മാലിന്യം തള്ളി

മുക്കം: ജനവാസ മേഖലയില്‍ കോഴിമാലിന്യം തള്ളിയ ശേഷം മാലിന്യം കൊണ്ടുവന്ന വാഹനമുപേക്ഷിച്ച്  മാലിന്യവുമായെത്തിയവര്‍  തടിതപ്പി. കാരശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് ഗ്രീന്‍വാലി ക്യാംപസിന് സമീപം മോലിക്കാവിലെ കിണറ്റിലാണ് തിങ്കളാഴ്ച രാത്രി പിക്കപ് വാനിലെത്തി മാലിന്യം തള്ളിയത്. ചൊവ്വാഴ്ച രാവിലെ പറമ്പില്‍ പണിക്കാരെത്തിയപ്പോഴാണ് കിണറില്‍ മാലിന്യം തള്ളിയതും തൊട്ടടുത്ത് ഉപേക്ഷിച്ച നിലയില്‍ വാഹനവും കണ്ടെത്തിയത്.
ഉടന്‍ തന്നെ മുക്കം പോലീസിലും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
നാടാകെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സമയത്ത് രാത്രിയുടെ മറവിലുള്ള ഈ പ്രവൃത്തിക്കെതിരേ വലിയ പ്രതിഷേധമാണുയരുന്നത്. മാലിന്യം തള്ളിയ ശേഷം വാഹനം കേടായതിനാല്‍ ഉപേക്ഷിച്ച് പോയതാണന്നാണ് കരുതുന്നത്.
മലയോര മേഖലയിലെ വിവിധ മേഖലകളില്‍  കോഴിക്കടകളില്‍ നിന്ന് മാലിന്യം കൊണ്ട് പോവുന്നതിനായി കരാറെടുക്കുന്നവര്‍ വന്‍തോതില്‍ പൊതുസ്ഥലങ്ങളിലടക്കം മാലിന്യം തള്ളുന്നതാണ് പതിവായിരുന്നു.
Next Story

RELATED STORIES

Share it