Idukki local

ജനവാസമേഖലയിലെ പാറമടയ്‌ക്കെതിരേ ഗ്രാമസഭയുടെ പ്രമേയം

തൊടുപുഴ: കാഞ്ഞാര്‍ കൈപ്പക്കവലക്ക് സമീപം പാറമട തുടങ്ങുന്നതിനെതിരേ ഗ്രാമസഭ പ്രമേയം പാസ്സാക്കി. സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് പാറമട തുടങ്ങുന്നതിനെതിരേ കഴിഞ്ഞ കുറേ ദിവസമായി പാറമടവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ നടത്തിവരികയായിരുന്നു.
ലൈസന്‍സ് റദ്ദാക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ സമരപരിപാടികള്‍ ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായിട്ടാണ് കുടയത്തൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ അടിയന്തര ഗ്രാമസഭ തിങ്കളാഴ്ച വൈകിട്ട് നാലിന് മതിയാമല ഗവ. എല്‍ പി സ്‌കൂളില്‍ ചേര്‍ന്നത്.
നൂറ്റമ്പതോളം ആളുകള്‍ ഗ്രാമസഭയില്‍ പങ്കെടുത്തു. പാറമട തുടങ്ങുന്നതിനെതിരേയും പാറമട തുടങ്ങിയാല്‍ സമരം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും പാറമടക്ക് നല്‍കിയ ലൈസന്‍സ് റദ്ദ് ചെയ്യിക്കുന്നതിനായുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനെ കുറിച്ചും മൂന്ന് പ്രമേയങ്ങള്‍ ഗ്രാമസഭയില്‍ അവതരിപ്പിച്ചു. മൂന്ന് പ്രമേയങ്ങളും ഏകകണ്ഠമായി പാസ്സാക്കി. ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം സുജാ ഷാജി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ റ്റി സി ഗോപാലകൃഷ്ണന്‍, വത്സല ഭാസ്‌കരന്‍, സമരസമിതി നേതാക്കളായ കെ വി സണ്ണി, സാബു പനന്താനത്ത്, സിജു ജോസഫ്, പി ഡി ജോസഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it