ജനറേറ്റര്‍ റൂമിലെ ബാറ്ററി മോഷണം; യുവാവ് അറസ്റ്റില്‍
BY kasim kzm19 April 2018 4:40 AM GMT
kasim kzm19 April 2018 4:40 AM GMT
ചക്കരക്കല്‍: മൊബൈല്‍ ടവറിന്റെ ജനറേറ്റര്‍ റൂമിന്റെ പൂട്ട് തകര്‍ത്ത് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ യുവാവ് അറസ്റ്റില്‍. ചെമ്പിലോട് കോയ്യോട്ടെ കൂര്പ്പന്റെ വളപ്പില്‍ ബി പി ജിതേഷി (24)നെയാണ് ചക്കരക്കല്‍ എസ്ഐ ബിജു പിടികൂടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് ഹസന്‍മുക്കിലെ ഇന്‍ഡസ് മൊബൈല്‍ ടവറിന്റെ ജനറേറ്റര്‍ റൂമില്‍ ബാറ്ററി മോഷ്ടിക്കവെ ടെക്നീഷ്യന് ജിതേഷിനെയും കൂട്ടാളി നാലുതെങ്ങില്‍ പ്രജീഷിനെയും പിടികൂടിയിരുന്നു. എന്നാല്‍ ജിതേഷ് ഓടിരക്ഷപ്പെട്ടു.
ഇരിട്ടി പേരട്ടയില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം പോലിസ് നടത്തിയ റെയ്ഡിനിടെയും രക്ഷപ്പെട്ടു.
ചക്കരക്കല്ലിലേക്ക് നീങ്ങിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് ചക്കരക്കല്ലില്‍ വച്ചാണ് പിടികൂടിയത്. മൊബൈല്‍ ടവറിന്റെ ജനറേറ്റര്‍ റൂമില്‍നിന്ന് ബാറ്ററി മോഷ്ടിച്ച സമാനമായ പരാതികള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. തലശ്ശേരി സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT