Flash News

ജനരക്ഷാ യാത്രയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് കുമ്മനം

ജനരക്ഷാ യാത്രയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് കുമ്മനം
X

കണ്ണൂര്‍:  ജനരക്ഷാ യാത്രയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍. ജനരക്ഷായാത്രയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് വിവാദമായിരുന്നു. ഇതോടെയാണ് പ്രസ്താവനയുമായി കുമ്മനം രംഗത്തെത്തിയത്. കൂത്തുപറമ്പ് വഴിയുള്ള ജനരക്ഷായാത്രയുടെ പര്യടനത്തിനിടെയാണ് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കൊലവിളി മുദ്രവാക്യം വിളിച്ചത്. മുദ്രവാക്യം വിളിയുടെ വീഡിയോ ദൃശ്യങ്ങള്‍ ബിജെപി സംസ്ഥാന നേതാക്കള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. അതേസമയം സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് പി ജയരാജന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it