Flash News

ജനനേന്ദ്രിയം മുറിക്കരുതായിരുന്നു;യുവതി പോലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നത്:തരൂര്‍

ജനനേന്ദ്രിയം മുറിക്കരുതായിരുന്നു;യുവതി പോലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നത്:തരൂര്‍
X


തിരുവനന്തപുരം:തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി രംഗത്ത്. ജനനേന്ദ്രിയം മുറിക്കുന്നതിന് പകരം യുവതി പോലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് തരൂര്‍ പറഞ്ഞു. നിയമം കൈയ്യിലെടുക്കുകയാണ് യുവതി ചെയ്തത്. എല്ലാവരെയും പോലെ തനിക്കും യുവതിയോട് സഹതാപമുണ്ട്. എന്നാല്‍ നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ഓരോരുത്തരും അവരുടെ ഇഷ്ടത്തിന് നീതി നടപ്പാക്കാന്‍ തുനിയുന്നത് നല്ല പ്രവണതയല്ല- ശശി തരൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തിരുവന്തപുരം പേട്ടിയില്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം 23കാരിയായ യുവതി അറുത്തുമാറ്റിയത്. സംഭവത്തിന് ശേഷം യുവതി തന്നെ പോലീസില്‍ വിവരമറിയിക്കുകയും കീഴടങ്ങുകയും ചെയ്തിരുന്നു. പൂജക്കും മറ്റുമായി വീട്ടിലെത്താറുള്ള സ്വാമി ഗംഗേശാനന്ദ, താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് 23കാരിയായ യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ഗംഗേശാനന്ദ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കവെ യുവതി കൈയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇയാളുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.
ഗംഗേശാനന്ദക്കെതിരെയും പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്ത യുവതിയുടെ അമ്മക്കെതിരെയും പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. യുവതി തന്നെ ദേഹോപദ്രവമേല്‍പ്പിച്ചതായി ഗംഗേശാനന്ദ പോലീസിന് മൊഴി നല്‍കിയെങ്കിലും ഇതുവരെ യുവതിക്കെതിരെ കേസെടുത്തിട്ടില്ല.
Next Story

RELATED STORIES

Share it