World

ജനങ്ങള്‍ യുദ്ധസാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജരാവണമെന്ന് സ്വീഡന്‍

സ്റ്റോക്ക്‌ഹോം: യുദ്ധസാഹചര്യങ്ങള്‍ നേരിടാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്നതു വിശദീകരിച്ച് ലഘുലേഖകള്‍  വിതരണം ചെയ്ത് സ്വീഡന്‍ സര്‍ക്കാര്‍.  47 ലക്ഷം വീടുകളിലാണ്  ലഘുലേഖകള്‍  വിതരണം ചെയ്തത്.  സായുധ ആക്രമണം, സൈബര്‍ ആക്രമണം, പ്രകൃതിദുരന്തം, മറ്റ് അപകടങ്ങള്‍, സൈനിക ഏറ്റുമുട്ടല്‍ എന്നിവയും ലഘുലേഖയില്‍ പ്രതിപാതിക്കുന്നുണ്ട്. അനിഷ്ടസംഭവങ്ങള്‍ നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയാണു ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റഷ്യയുടെ സൈനിക ഇടപെടലുകളും കൂടിവരുന്ന സായുധ ആക്രമണങ്ങളുമാണു സ്വീഡന്റെ ഇത്തരത്തിലുള്ള നടപടിക്ക് കാരണം.
വീടുകളില്‍ നിര്‍ബന്ധമായും ശേഖരിച്ചുവയ്‌ക്കേണ്ട ഭക്ഷ്യവസ്തുക്കളുടെ പട്ടിക സ്വീഡന്‍ പുറത്തുവിട്ടിട്ടുണ്ട്. ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന ചോള ബ്രഡ്, ധാന്യങ്ങള്‍, പെട്ടെന്ന് പാചകം ചെയ്യാന്‍ കഴിയുന്ന പാസ്ത, ഉരുളക്കിഴങ്, സുപ്പുകള്‍ എന്നിവയും പട്ടികയിലുണ്ട്. വൈദ്യുതി വിതരണം തകര്‍ന്നാല്‍ ചെയ്യേണ്ട കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. വൈദ്യുതിബന്ധം നിലച്ചാല്‍ വീടുകളില്‍ വേഗത്തില്‍ തണുപ്പു കൂടുമെന്നും അതിനാല്‍ കുടുംബത്തിലെ എല്ലാവരും ഒരു മുറിയില്‍ ഇരിക്കണമെന്നും നിര്‍ദേശമുണ്ട്.
ജനവാതിലുകള്‍ കമ്പിളി കൊണ്ടു മൂടണമെന്നും നിലത്തും കമ്പിളി വിരിക്കണമെന്നും പറയുന്നു. കൂടാതെ ടേബിളിനടിയില്‍ കൂടാരം നിര്‍മിച്ചു കഴിയണമെന്നും പറയുന്നു. മെഴുകുതിരി, ബാറ്ററിയിലോ സോളാറിലോ പ്രവര്‍ത്തിക്കുന്ന റേഡിയോ, പ്രധാനപ്പെട്ട മൊബൈല്‍ നമ്പറുകള്‍, കാറിലും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ എന്നിവ കരുതണം. ബോംബില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും ശുദ്ധജലം ശേഖരിച്ചുവയ്‌ക്കേണ്ടതും ലഘുലേഖയില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതേ നിര്‍ദേശങ്ങള്‍ രണ്ടാംലോക മഹായുദ്ധ കാലത്തും സ്വീഡന്‍ വിതരണം ചെയ്യാനായി അച്ചടിച്ചിരുന്നു. എന്നാല്‍ 1980ല്‍ ഇതു വിതരണം ചെയ്യാനാവാതെ പിടിച്ചെടുക്കപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it