Pathanamthitta local

ജനം പനിച്ചൂടില്‍ ; മരുന്നുകളും ഉപകരണങ്ങളും ഓടയില്‍



പത്തനംതിട്ട: ജനം പനിച്ച് വിറക്കുമ്പോഴും മരുന്നുകളും മലേറിയ നിര്‍ണയിക്കുന്ന ഉപകരണവും ഗൗസുകളും അടക്കം ആശുപത്രിക്ക് മുന്നിലെ ഓടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് മുമ്പിലുള്ള നടപ്പാതയിലും ഓടയിലുമാണ് കാലാവധി അവസാനിക്കാത്ത മരുന്നുകളും ആശുപത്രി ഉപകരണങ്ങളും ഉപേക്ഷിച്ചിരിക്കുന്നത്. മലേറിയ രോഗം നിര്‍ണയിക്കുന്നതിന് ഉപയോഗിക്കുന്ന മേക്ക് ഷുവര്‍ ‘ഇമ്യൂണോ കോ മാറ്റോഗ്രാഫിക്ക് ടെസ്റ്റിനായി ലബോറട്ടറികളില്‍ ഉപയോഗിക്കുന്ന ഉപകരണം കൈകളില്‍ ധരിക്കുന്ന ഗൗസ് തുടങ്ങിയവയുള്‍പ്പടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമാണ് ഓടയില്‍ തള്ളിയിട്ടുള്ളത്. മലേറിയ പരിശോധിക്കുന്ന ഉപകരണം ഈ വര്‍ഷം സപ്തംബര്‍ മാസം വരെ ഉപയോഗിക്കാവുന്നവയാണ്. ഗ്ലൗസുകള്‍ക്ക് 2018 വരെ കലാവധിയുള്ളവയാണ്. കാലവര്‍ഷമാരംഭിച്ചതോടെ പകര്‍ച്ച പനികള്‍ പടര്‍ന്ന് പിടിക്കുകയും, പനി  ഏതെന്ന് നിര്‍ണയിക്കുന്നതിനും ചികില്‍സ തേടുന്ന മുഴുവന്‍ രോഗികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കുന്നതിന് ആവശ്യമായ സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് കൈയ്യൊഴിയുമ്പോഴാണ് മരുന്നുകളും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നതെന്നുള്ളത് സംഭവത്തില്‍ ഗൗരവം വര്‍ധിപ്പിക്കുന്നു.  ഇത് ശ്രദ്ധയില്‍പെട്ട ആശുപത്രി പരിസരത്തെ ടാക്‌സി െ്രെഡവര്‍മാര്‍ ജനറല്‍ ആശുപത്രി അധികൃതരെ വിവരമറിയിച്ചെങ്കിലും സമീപത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ഉപേക്ഷിച്ചതാകാമെന്നായിരുന്നു മറുപടി. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന വില്‍പ്പനക്കല്ലാത്തത് എന്ന് വ്യകതമായി രേഖപ്പെടുത്തിയവയാണ് ഉപേക്ഷിക്കപ്പെട മരുന്നുകള്‍.
Next Story

RELATED STORIES

Share it