Flash News

ഛത്തീസ്ഗഡില്‍ ശൗചാലയങ്ങള്‍ മോഷണം പോയി

ഛത്തീസ്ഗഡില്‍  ശൗചാലയങ്ങള്‍ മോഷണം പോയി
X


ബിലാസ്പൂര്‍: ഛത്തീസ്ഗഡിലെ അമര്‍പൂര്‍ ഗ്രാമത്തില്‍നിന്ന് രണ്ട് ശൗചാലയങ്ങള്‍ മോഷണം പോയെന്ന് അമ്മയുടെയും മകളുടെയും പരാതി. ശൗചാലയങ്ങള്‍ രേഖകളില്‍ മാത്രമായിരുന്നുവെന്ന് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ നിന്ന് വ്യക്തമായി. സ്വച്ഛ് ഭാരത് അഭിയാനു കീഴില്‍ കുടുംബത്തിന് അനുവദിച്ച രണ്ട് ശൗചാലയങ്ങള്‍ക്കായി പണം നല്‍കിയെന്നും അവയുടെ നിര്‍മാണം പൂര്‍ത്തിയായി എന്നുമാണ് സര്‍ക്കാര്‍ രേഖകള്‍. ഇതറിഞ്ഞതിനെ തുടര്‍ന്നാണ് ദ്രാരിദ്യരേഖയ്7ക്ക് താഴെയുള്ള വിധവകളായ ബേല ബായി പട്ടേല്‍ (70), മകള്‍ ചന്ദ (45) എന്നിവര്‍ പോലിസില്‍ പരാതി നല്‍കിയത്.തങ്ങള്‍ക്ക് അനുവദിച്ച ശൗചാലയങ്ങള്‍ മോഷണം പോയെന്നാണ് പെണ്ട്‌റ സ്റ്റേഷനില്‍ പരാതി നല്‍കിയത്. 2015-16 വര്‍ഷത്തിലാണ് സ്വച്ഛ് ഭാരത് അഭിയാനു കീഴില്‍ ശൗചാലയം നിര്‍മാണത്തിനായി ഇവര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. എല്ലാവരുടെയും അപേക്ഷകള്‍ അംഗീകരിച്ച് ജനപഥ് പഞ്ചായത്തിലേക്ക് അയച്ചിരുന്നു. അംഗീകാരം ലഭിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും പുരോഗതി ഒന്നും ഇല്ലെന്നു കണ്ടാണ് ബേലയും ചന്ദയും ജനപഥ് പഞ്ചായത്തിനെ സമീപിച്ചത്. എന്നാല്‍, ഉദ്യോഗസ്ഥര്‍ പറഞ്ഞത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നാണ്. അപേക്ഷകര്‍ക്കാര്‍ക്കും ശൗചാലയം നിര്‍മിച്ചു നല്‍കിയിട്ടില്ല. ശൗചാലയം നിര്‍മിച്ചത് രേഖകളില്‍ മാത്രമാണെന്നും ഭൂമിയില്‍ അല്ലെന്നും വിവരാവകാശ പ്രവര്‍ത്തകനായ സുരേന്ദ്ര പട്ടേല്‍ ആരോപിച്ചു. ഇദ്ദേഹം വിവരാവകാശ സംവിധാനത്തിലൂടെ പെണ്ട്‌റ ജനപദ് പഞ്ചായത്തില്‍ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it