ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നീക്കം നേരിടും: ജനസേവ സ്‌നേഹസംഗമം

കൊച്ചി: തെരുവ് കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചുവരുന്ന ജനസേവ ശിശുഭവനെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി നേരിടുമെന്ന് ജനസേവ സ്‌നേഹസംഗമം. ആലുവ തോട്ടുമുഖം വൈഎംസി ഹാളില്‍ നടന്ന ജനസേവ കൂട്ടായ്മയില്‍ സാമൂഹിക സേവനരംഗത്തെ പ്രമുഖ വ്യക്തികളും ജനപ്രതിനിധികളും സാംസ്‌കാരികപ്രവര്‍ത്തകരുമടക്കം 500ഓളം പേര്‍ സ്‌നേഹസംഗമത്തില്‍ പങ്കെടുത്തു.
കേരള ആക്ഷന്‍ ഫോഴ്‌സ് പ്രസിഡന്റ് പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനസേവ ശിശുഭവന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും സംശയമുണ്ടെങ്കില്‍ ഒരു അന്വേഷണക്കമ്മീഷനെ നിയോഗിച്ച് സത്യസന്ധമായ കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അധ്യക്ഷത വഹിച്ചു. കുട്ടികളുടെ താല്‍പര്യത്തിന് വിരുദ്ധമായി സിഡബ്യൂസി കൈക്കൊള്ളുന്ന തെറ്റായ ഉത്തരവുകള്‍ ചോദ്യംചെയ്യുകയും നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നതുമൂലം ജനസേവ ശിശുഭവന്‍ എന്ന പ്രസ്ഥാനത്തെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കുള്ളതെന്ന് അധ്യക്ഷത വഹിച്ച ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി പറഞ്ഞു.
ജനസേവ ശിശുഭവന്‍ അടച്ചുപൂട്ടാന്‍ ശ്രമിക്കുന്ന ഇപ്പോഴത്തെ ശക്തികളില്‍ പ്രധാനികളില്‍ ഒന്ന് സിഡബ്ല്യൂസി ചെയര്‍പേഴ്‌സന്‍ പത്മജ നായരും കൂട്ടരും രണ്ട് കേന്ദ്രമന്ത്രിയായ മേനക ഗാന്ധിയും കപട തെരുവുനായ സ്‌നേഹികളുമാണെന്ന് അദ്ദേഹം ആരോപിച്ചു.




Next Story

RELATED STORIES

Share it