ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

പൊന്നാനി: തിയേറ്റര്‍ പീഡനത്തില്‍ പോലിസില്‍ പരാതി നല്‍കിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ നീക്കം. തിയേറ്റര്‍ ഉടമയെയും പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയ എസ്‌ഐയെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
അതിനു പിന്നാലെയാണ് വിഷയത്തില്‍ പരാതി നല്‍കിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നത്. ബാലികാപീഡനക്കേസ് പുറത്തെത്തിച്ച തിയേറ്റര്‍ ഉടമയെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനെയും പോലിസ് ചോദ്യംചെയ്തത് 10ലേറെ തവണയാണ്. കേസിലെ പ്രതികളായ മൊയ്തീന്‍കുട്ടിയെയും പെണ്‍കുട്ടിയുടെ അമ്മയെയും ഒരുതവണ മാത്രം ചോദ്യംചെയ്ത് കുറ്റപത്രം തയ്യാറാക്കിയ പോലിസ് കേസ് പുറത്തെത്തിച്ചവരെ മാനസികമായി തളര്‍ത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.
Next Story

RELATED STORIES

Share it