ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ് : നദാലും ഷറപ്പോവയും രണ്ടാം റൗണ്ടില്‍
BY fousiya sidheek4 Oct 2017 3:57 AM GMT
fousiya sidheek4 Oct 2017 3:57 AM GMT
ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ സൂപ്പര്‍ താരം റാഫേല്‍ നദാലും മരിയ ഷറപ്പോവയും രണ്ടാം റൗണ്ടില്‍. ബെയ്ജിങിലെ ഹാര്‍ഡ് കോര്‍ട്ടില്‍ ആവേശ ജയമാണ് ഇരുവരും നേടിയെടുത്തത്.ഫ്രാന്‍സിന്റെ ലൂക്കാസ് പൗല്ലിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് നദാലിന്റെ മുന്നേറ്റം. മല്‍സരത്തിന്റെ ഒന്നാം റൗണ്ടില്‍ 4-6ന് വിജയം സ്വന്തമാക്കി പൗല്ലി ലോക ഒന്നാം നമ്പര്‍ താരമായ നദാലിനെ ഞെട്ടിച്ചെങ്കിലും രണ്ടും മൂന്നും സെറ്റ് കടുത്ത പോരാട്ടത്തിനൊടുവില്‍ നേടിയെടുത്ത് നദാല്‍ രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. സ്കോര്‍: 4-6, 7-6, 7-5. പുരുഷ സിംഗിള്‍സിലെ മറ്റൊരു മല്‍സരങ്ങളില്‍ അര്‍ജന്റീനയുടെ ലിയോണാര്‍ഡോ മേയര്‍ ഇറ്റലിയുടെ പോളോ ലോറന്‍സിയെ 7-6, 5-7, 6-4 എന്ന സ്കോറിന് തോല്‍പ്പിച്ച് രണ്ടാം റൗണ്ടില്‍ കടന്നു.വനിതാ സിംഗിള്‍സില്‍ റഷ്യയുടെ സൂപ്പര്‍ താരം മരിയ ഷറപ്പോവയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. റഷ്യയുടെ തന്നെ എക്തറീന മാക്കറോവയെ വീഴ്ത്തിയാണ് ഷറപ്പോവയുടെ മുന്നേറ്റം. ആദ്യ റൗണ്ട് 6-4 ന് സ്വന്തമാക്കിയ ഷറപ്പോവ 4-6ന് രണ്ടാം സെറ്റ് കൈവിട്ടു. വാശിയേറിയ മൂന്നാം സെറ്റില്‍ മാക്കറോവയെ 6-1ന് അനായാസം കീഴടക്കിയ ഷറപ്പോവ ടൂര്‍ണമെന്റിന്റെ റണ്ടാം റൗണ്ടിലേക്കും ടിക്കറ്റെടുത്തു.വനിതാ സിംഗിള്‍സിലെ മറ്റ് മല്‍സരങ്ങളില്‍ റൊമാനിയയുടെ സിമോണ ഹാലപ്പും വിജയം സ്വന്തമാക്കി. സ്ലോവാക്കിയയുടെ മഗ്ദലീന റിബറിക്കോവയെയാണ് സിമോണ ഹാലപ്പ് വീഴ്ത്തിയത്. ആദ്യ റൗണ്ടില്‍ 6-1ന്റെ അനായാസ ജയം ഹാലപ്പ് നേടിയപ്പോള്‍ രണ്ടാം റൗണ്ടില്‍ 2-1 എന്ന നിലയില്‍ നില്‍ക്കെ റിബറിക്കോവ പരിക്കിനെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു.മറ്റൊരു മല്‍സരത്തില്‍ ചെക്ക് റിപ്ലബിക്കിന്റെ കരോളിന പ്ലിസ്ക്കോവയും വിജയം കണ്ടു. ജര്‍മനിയുടെ ആന്‍ഡ്രിയ പെറ്റ്കോവിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്ലിസ്ക്കോവ മുട്ടുകുത്തിച്ചത്. സ്കോര്‍ 6-4, 6-4.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT