Flash News

ചൈനയില്‍ ശിശുപരിപാലന കേന്ദ്രത്തില്‍ സ്‌ഫോടനം ; 7 മരണം



ബെയ്ജിങ്: കിഴക്കന്‍ ചൈനയിലെ ജിയാങ്ക്‌സു പ്രവിശ്യയിലെ ക്‌സാസ്‌ഹോ നഗരത്തില്‍ ശിശുപരിപാലനകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 7 പേര്‍ മരിച്ചു. 59 പേര്‍ക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം വൈകുന്നേരം നഴ്‌സറി വിട്ടയുടനെയാണ് സ്‌ഫോടനമുണ്ടായതെന്ന് ചൈനയുടെ ഔദ്യാഗിക മാധ്യമത്തെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സ്ഥാപനത്തിന്റെ മുഖ്യ കവാടത്തിലുണ്ടായ സ്‌ഫോടനത്തില്‍ കുട്ടികളെ വീട്ടിലേക്കു കൊണ്ടുപോവാനെത്തിയ രക്ഷിതാക്കളടക്കം ഏഴുപേര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നുവെന്ന്് പോലിസ് പറഞ്ഞു. സംഭവം നടന്ന ഇടം ചോരപ്പുഴയായതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. രക്തത്തില്‍ കുളിച്ച് ചലനമറ്റുകിടക്കുന്ന ശരീരങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യം ചൈനീസ് മാധ്യമങ്ങളുടെ വെബ്‌സൈറ്റില്‍ പ്രചരിക്കുന്നതായും റിപോര്‍ട്ടുണ്ട്. അതേസമയം, സംഭവം ആസൂത്രിതമാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായില്ല. അന്വേഷണം നടന്നുവരുന്നതായി അധികാരികള്‍ പറയുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് തിരിച്ചറിയാനാവാത്ത ദൃക്‌സാ ക്ഷിയുടെ മൊഴിയും പ്രചരിക്കുന്നതായി അസോഷ്യേറ്റ് പ്രസ് റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it