malappuram local

ചേരിപ്പോര് പ്രചാരണം അടിസ്ഥാനരഹിതമെന്ന് ലീഗ്

ഇരിട്ടി: മുസ്‌ലിം ലീഗ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയില്‍ ചേരിപ്പോരും നാലുമാസം മുമ്പ് തിരഞ്ഞെടുത്ത കമ്മിറ്റിയില്‍ തമ്മിലടി കാരണം ഏതാനും ഭാരവാഹികളെ പുറത്താക്കിയെന്നുമുള്ള വാര്‍ത്തകള്‍ വ്യാജവും പാര്‍ട്ടിയെ തകര്‍ക്കാന്‍ ബോധപൂര്‍വം കെട്ടിച്ചമച്ചതുമാണെന്നും മുസ്്‌ലിംലീഗ് പേരാവൂര്‍ നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം അറിയിച്ചു.
പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്മിറ്റി പുനസംഘടിപ്പിക്കുന്നതിനു കൗണ്‍സില്‍ യോഗം ചേരുകയും തികച്ചും ജനാധിപത്യപരമായി പുതിയ കമ്മിറ്റി രൂപീകരിക്കുകയുമാണുണ്ടായത്. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ വികസന വിരുദ്ധ അഴിമതി ഭരണം അവസാനിപ്പിക്കാന്‍ അവിശ്വാസ പ്രമേയ നീക്കവുമായി മുസ്്‌ലിംലീഗ് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റികള്‍ മുന്നോട്ടുപോവുമ്പോള്‍ ഇതില്‍ വിറളിപൂണ്ട സിപിഎം നേതൃത്വവും പാര്‍ട്ടിയെ വഞ്ചിച്ച് സിപിഎമ്മിനെ അധികാരത്തിലേറ്റിയ പാര്‍ട്ടി വഞ്ചകനും ചേര്‍ന്ന് പാര്‍ട്ടി നേതൃത്വത്തെ ദുര്‍ബലപ്പെടുത്തി അവിശ്വാസ ശ്രമം പരാജയപ്പെടുത്താന്‍ വ്യാജ വാര്‍ത്തകള്‍ കൊണ്ട് ശ്രമിക്കുകയാണ്.
പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സാമൂഹിക-പത്രമാധ്യമങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. യോഗം ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹീം മുണ്ടേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി അബ്ദുല്ല, എം എം മജീദ്, അരിപ്പയില്‍ മുഹമ്മദ് ഹാജി, സി മുഹമ്മദലി, വി എം മുഹമ്മദ്, കെ എസ് അശ്‌റഫ്, സി അശ്‌റഫ്, പി കെ അബ്ദുല്‍ ഖാദര്‍, യു പി മുഹമ്മദ്, സി എ ലത്തീഫ്, എന്‍ മുഹമ്മദ്, കെ വി ബഷീര്‍, സമീര്‍ പുന്നാട്, റൈഹാനത്ത് സുബി, പി കെ ഷരീഫ, പി പി അബ്ദുല്‍ ഖാദര്‍, കെ ടി മുഹമ്മദ്, എം വി അബ്ദുര്‍റഹ്മാന്‍, പി വി സി മായന്‍, കെ വി നൗഷാദ്, എ വി മമ്മു, സി ഉസ്മാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it