kannur local

ചേനാട്ടുകൊല്ലിയില്‍ കാട്ടാനകളുടെ വിളയാട്ടം

ചെറുപുഴ: ചേനാട്ടുകൊല്ലിയില്‍ കാട്ടാനകളുടെ വിളയാട്ടം. വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ ഇറങ്ങിയ ആനക്കൂട്ടമാണ് രാവിലെ വരെ നാശം വിതച്ചത്. മുതുക്കാട്ടില്‍ ജോണിന്റെ പറമ്പിലെ തെങ്ങുകളും കവുങ്ങുകളും വാഴകളും നശിപ്പിച്ചു. കുന്നുംപുറത്ത് വില്‍സന്റെ പറമ്പിലെ തെങ്ങ് കുത്തിമറിക്കാന്‍ ശ്രമിച്ച നിലയിലാണ്. തോല്‍ മുഴുവന്‍ നശിപ്പിച്ചിട്ടുണ്ട്. വാഴ, റബര്‍ എന്നിവ നശിപ്പിച്ചു. ഇലവുംപറമ്പില്‍ ബാബു, തുരുത്തേല്‍ ജോര്‍ജ് എന്നിവരുടെ വാഴ, കവുങ്ങ്, കൈത എന്നിവ നശിപ്പിച്ചു. കുടിവെള്ള പൈപ്പുകളും തകര്‍ത്തതോടെ പ്രദേശത്തേക്കുള്ള കുടിവെള്ളം വിതരണം നിലച്ചു.
പത്തോളം ആനകളാണ് കൃഷി നശിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെ പടക്കം പൊട്ടിച്ചാണ് ആനകളെ കൃഷിയിടത്തില്‍നിന്ന് തുരത്തിയത്. ഒരാഴ്ച മുമ്പ് ഒരു ആന അതിര്‍ത്തി റോഡില്‍ പ്രസവിച്ചത് മുതല്‍ ഇവിടെ ആനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. ആനശല്യം മൂലം വനമേഖലയിലെ മുന്താരി ഗ്രാമത്തിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.
Next Story

RELATED STORIES

Share it