kozhikode local

ചെറുവാടി ആരോഗ്യ കേന്ദ്രം വെള്ളത്തില്‍

മുക്കം: മലയോര മേഖലയിലെ നിരവധി രോഗികളുടെ ആശാ കേന്ദ്രമായ ചെറുവാടി സിഎച്ച്‌സിയില്‍ ഡോക്ടറെ കാണണമെങ്കില്‍ തോണി വേണം. ഒരു ചെറിയ മഴ പെയ്താല്‍ പോലും ആശുപത്രിയുടെ ഉള്ളില്‍ വെള്ളം നിറയും. ഡോക്ടറെ കാണാനെത്തുന്ന രോഗികളും ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും മുട്ടോളം വെള്ളത്തില്‍ ചവിട്ടിയാണ് നില്‍ക്കുന്നത്.
ഫാര്‍മസി റൂം, ഇന്‍ജക്ഷന്‍ റൂം, ഒപി ശീട്ടെടുക്കുന്ന സ്ഥലം എന്നിവയെല്ലാം വെള്ളത്തിലാണ്. ആശുപത്രിയിലെ സെപ്റ്റിക് ടാങ്കിലടക്കം വെള്ളം കയറി അത് നിറഞ്ഞ് ഒലിക്കുന്നതിനാല്‍ ആശുപത്രിയി ല്‍ നിന്ന് പോവുമ്പോള്‍ രോഗവുമായി പോവേണ്ട അവസ്ഥയിലാണ് ഇവിടെ എത്തുന്നവര്‍. അശാസ്ത്രീയമായ കെട്ടിട നിര്‍മാണമാണ് ഇത്തരത്തി ല്‍ ആശുപത്രിക്കുള്ളില്‍ പോലും വെള്ളം കയറുന്നതിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
ദിവസേന 200 ഓളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഈ ആശുപത്രിയില്‍ 3 ഡോക്ടര്‍മാരും ജീവനക്കാരുമാണുള്ളത്. എത്രയും പെട്ടന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it